ഹുസൈനും അമ്മന്നൂരിനും ഉഷയ്ക്കും ഡിലിറ്റ് നല്‍കി
തിരുവനന്തപുരം: ചിത്രകാരന്‍ എം. എഫ്. ഹുസൈനും കൂടിയാട്ടം കലാകാരന്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ക്കും കായികതാരം പി.ടി. ഉഷയ്ക്കും കണ്ണൂര്‍ സര്‍വകലാശാല ജനവരി 15 ചൊവാഴ് ച ഡിലിറ്റ് ബിരുദം നല്‍കി.
ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗാണ് ബിരുദ ദാനം നിര്‍വഹിച്ചത്. എം. എഫ്. ഹുസൈനു വേണ്ടി അദ്ദേഹത്തിന്റെ ശിഷ്യന്‍ മനു കാര്യാട്ട് ബിരുദം ഏറ്റുവാങ്ങി. പി.ടി. ഉഷയും അമ്മന്നൂരും അവാര്‍ഡുകള്‍ നേരിട്ട് ഏറ്റുവാങ്ങി.
വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, സര്‍വകലാശാല വൈസ് ചാന്‍സലര്‍ സി. കെ. രാജന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications