കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിന്റെ വേദനയുമായി യേശുദാസ്....

  • By Staff
Google Oneindia Malayalam News

ഉഡുപ്പി: യേശുദാസിന്റെ മനസ്സില്‍ നിന്നും ഗുരുവായൂരിന്റെ വേദന മാഞ്ഞിട്ടില്ല. ഒരു സ്വകാര്യദു:ഖമായി ദാസ് അതിന്നും കൊണ്ടുനടക്കുന്നു.

ജനവരി 18 വെള്ളിയാഴ്ച ഉഡുപ്പി രാജാംഗനയില്‍ സംഗീതപ്രേമികളോട് സംസാരിക്കുമ്പോള്‍ ദാസ് ഈ സ്വകാര്യം പങ്കുവച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ യേശുദാസിനെ ക്ഷേത്രഭാരവാഹികള്‍ ക്രൂരമായി പുറത്താക്കിയ ആ സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. കേരളമാകെ ഇതിനകം മറന്നു കഴിഞ്ഞ ആ സംഭവം യേശുദാസ് ഇന്നും ഓര്‍മ്മിക്കുന്നു. ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു.- യേശുദാസ് ആ പഴയ ഓര്‍മ്മ അയവിറക്കിക്കൊണ്ട് പറഞ്ഞു.

അന്ന് എന്റെ സുഹൃത്ത് എന്നോട് ഉഡുപ്പിയിലുള്ള ശ്രീകൃഷ്ണക്ഷേത്രത്തില്‍ പോയി തൊഴാന്‍ നിര്‍ബന്ധിച്ചു. അന്ന് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തില്‍ തൊഴുതത് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. ക്ഷേത്രത്തില്‍ കടന്നപ്പോള്‍ ഭഗവാന്‍കൃഷ്ണന്റെ അനുഗ്രഹം വല്ലാതെ അനുഭവപ്പെട്ടു. കൃഷ്ണന്‍ എന്റെ മനസ്സിലെ വേദന അറിഞ്ഞതായി തോന്നി- യേശുദാസ് പറഞ്ഞു.

നമ്മളെല്ലാം സഹോദരങ്ങളാണ്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരാധനലയങ്ങളില്‍ ആരും ആരെയും വിലക്കിക്കൂടെന്നും യേശുദാസ് പറഞ്ഞു. ഞാന്‍ ഒരു മതത്തിലേ വിശ്വസിക്കുന്നുള്ളൂ. ഒരു ദൈവത്തിലേ വിശ്വസിക്കുന്നുള്ളൂ. - യേശുദാസ് പറഞ്ഞു നിര്‍ത്തി.

പിന്നീട് യേശുദാസ് ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ടുള്ള കൃഷ്ണാ നീ ബേഗേന ബാരോ.. മുഖവനേ തോരു.. എന്നീ കൃതികള്‍ പാടി. ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രവും ഗുരുവായൂരാണെന്ന് തുടര്‍ന്ന് സംസാരിച്ച ചരിത്രകാരന്‍ കൂടിയായ ബന്നാംഗെ ഗോവിന്ദാചാര്യ പറഞ്ഞു. കാരണം ഇവിടുത്തെ വിഗ്രഹവും ഗുരുപ്രതിഷ്ഠിച്ചതാണ്. - ഗോവിന്ദാചാര്യ പറഞ്ഞു.

പര്യായ പലിമര്‍ മഠം അധിപതി വിദ്യാധീശ തീര്‍ത്ഥ യേശുദാസിന് ഫലകവും സംഗീത കലാ സുധാകര പട്ടവും നല്കി ആദരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X