സ്വാതി സംഗീത പുരസ്കാരം ടി. എന്‍. കൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വാതി സംഗീത പുരസ്കാരം വയലിന്‍ വാദകന്‍ ടി. എന്‍. കൃഷ്ണന്. സംഗീതത്തിനുള്ള സമഗ്രസംഭാവനയെ മാനിച്ചു നല്‍കുന്ന പുരസ്കാരമാണിത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം കുതിരമാളികയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്ദാനം നടക്കുമെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ ചെയര്‍മാനും കാവാലം നാരായണപ്പണിക്കര്‍, പി. ആര്‍. കുമാര കേരള വര്‍മ, കൊല്ലം വിദ്യാധരന്‍, പ്രൊഫ. ഗോപാലരാമന്‍, ടി. ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.












Click it and Unblock the Notifications