യുവജനോത്സവം: കോഴിക്കോടിന് വീണ്ടും കിരീടം
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കോഴിക്കോട് ജില്ലക്ക് വീണ്ടും സ്വര്‍ണ കിരീടം. യുവജനോത്സവത്തിന്റെ അവസാന ദിവസമായ ജനവരി 20 ഞായറാഴ്ച ദേശഭക്തിഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെ കോഴിക്കോട് ജില്ല കിരീടം ഉറപ്പിക്കുകയായിരുന്നു.
തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കോഴിക്കോട് യുവജനോത്സവത്തില്‍ കിരീടം നേടുന്നത്.
325 പോയന്റാണ് കോഴിക്കോടിനുള്ളത്. 315 പോയന്റോടെ എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. തൃശൂരിനാണ് (300 പോയന്റ്) മൂന്നാം സ്ഥാനം.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications