ഗന്ധര്‍വ സന്ധ്യ തുടങ്ങി
തിരുവനന്തപുരം: സ്വരലയയും കൈരളി ടെലിവിഷന്‍ ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീതപരിപാടി ഗന്ധര്‍വ സന്ധ്യ തുടങ്ങി. ജനവരി 21 തിങ്കളാഴ്ച വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
യേശുദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് യേശുദാസ് തന്നെ അവാര്‍ഡ് ജേതാവായ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് സമ്മാനിക്കും. സംഗീതത്തിന് നല്കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് ഗായിക എസ്. ജാനകിക്കുള്ള പ്രത്യേക അവാര്‍ഡും യേശുദാസ് തന്നെ നല്കും. എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഒരു ലക്ഷവും ജാനകിയ്ക്ക് 50,000 രൂപയും ലഭിക്കും. നവാഗത ഗായകരായി തിരഞ്ഞെടുക്കപ്പെട്ട സോണിയാവിജയനും കെ.കെ. നിഷാദിനും 25,000 രൂപ വീതം സമ്മാനം ലഭിക്കും.
തുടര്‍ന്ന് നടക്കുന്ന സംഗീതവിരുന്നില്‍ ചലച്ചിത്രപിന്നണി ഗായകരുള്‍പ്പെടെ ഒരു വലിയ ഗായകനിരതന്നെ പങ്കെടുക്കും. ടിക്കറ്റ് മൂലം പ്രേക്ഷകരെ നിയന്ത്രിച്ചിരുന്നെങ്കിലും നിശാഗന്ധി തിങ്ങിനിറഞ്ഞിരുന്നു.












Click it and Unblock the Notifications