സരസ്വതി സമ്മാനം ഡോ. ദലീപ് കൗറിന്
ദില്ലി: പഞ്ചാബി നോവലിസ്റും കഥാകൃത്തുമായ ഡോ. ദലീപ് കൗറിന് ഈ വര്‍ഷത്തെ സരസ്വതി സമ്മാനം. കഥ പറയൂ ഉര്‍വശി (കഥ കഹോ ഉര്‍വശി) എന്ന നോവലാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയിലെ സാഹിത്യ പുരസ്കാരങ്ങളില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുക നല്‍കുന്നത് ബിര്‍ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സരസ്വതി സമ്മാനമാണ്. അഞ്ചു ലക്ഷമാണ് സമ്മാനത്തുക.
1999ലാണ് കഥ പറയൂ ഉര്‍വശി പ്രസിദ്ധീകരിക്കപ്പെട്ടത്. അഞ്ചു ഭാഗങ്ങളുള്ള ദീര്‍ഘമായ നോവലാണിത.് പഞ്ചാബി ഗദ്യ സാഹിത്യത്തില്‍ കാവ്യാത്മകമായ ഒരു ശൈലി ഉദ്ഘാടനം ചെയ്തത് ദലീപ് കൗറാണ്. 27 നോവലുകളും ഏഴു ചെറുകഥാ സമാഹാരങ്ങളും ആത്മകഥയുടെ രണ്ട് ഭാഗങ്ങളും രചിച്ചിട്ടുണ്ട്.
മലയാളത്തില്‍ ബാലാമണിയമ്മക്ക് സരസ്വതീ സമ്മാനം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications