സിതാരാദേവി പത്മഭൂഷണ്‍ നിരസിച്ചു
മുംബൈ: കഥക് നര്‍ത്തകി സിതാരാദേവി പത്മഭൂഷണ്‍ നിരസിച്ചു. ഇത് തന്നെ അപമാനിക്കലാണ്, ആദരിക്കലല്ലെന്ന് സിതാരാദേവി പറഞ്ഞു.
ഭാരതരത്നയില്‍ കുറഞ്ഞ ഒരു പുരസ്കാരവും എനിക്കുവേണ്ട- സിതാരദേവി അഭിപ്രായപ്പെട്ടു. ഈ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചാണ് സിതാരാദേവിയ്ക്ക് പത്മഭൂഷണ്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തന്നേക്കാള്‍ താഴെയുള്ള കലാകാരന്മാര്‍ക്ക് ഇപ്പോഴേ പത്മഭൂഷണേക്കാള്‍ ഉയര്‍ന്ന പത്മവിഭൂഷണ്‍ പദവി നല്കിയിട്ടുണ്ടെന്നും സിതാരദേവി ആരോപിച്ചു.
ഏഴാം വയസ്സില്‍ സിതാരാദേവി കഥക് നൃത്തരംഗത്തെത്തി. 16 വയസ്സുള്ളപ്പോള്‍ രവീന്ദ്രനാഥ് ടാഗൂര്‍ കഥകിന്റെ രാജ്ഞി എന്ന് സിതാരാദേവിയെ വിശേഷിപ്പിച്ചിരുന്നു. നോബല്‍ സമ്മാനംനേടിയ ആ എഴുത്തുകാരനില്‍ നിന്നുള്ള അംഗീകാരമാണ് ഏറ്റവും വലിയ അംഗീകാരമായി താന്‍ കാണുന്നതെന്നും സിതാരാദേവി പറഞ്ഞു. ഇപ്പോള്‍ 70 വയസ്സുള്ള സിതാരദേവി, കുട്ടികള്‍ക്ക് കഥക് പരിശീലനം നല്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണിപ്പോള്‍.












Click it and Unblock the Notifications