യേശുദാസ് മാറാട് സന്ദര്‍ശിച്ചു
കോഴിക്കോട്: അവാര്‍ഡല്ല, മനുഷ്യര്‍ ഒത്തൊരുമയോടെ ജീവിക്കുന്നതു കാണുന്നതിലെ സന്തോഷമാണ് തനിക്ക് പ്രധാനമെന്ന് പത്മഭൂഷണ്‍ യേശുദാസ് . ജനവരി 27 ഞായറാഴ്ച മാറാട് സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യേശുദാസ്.
മതം മദമിളകാനുള്ള കാരണമാകരുത്. മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കുന്ന മാറാട് കലാപം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്മഭൂഷണ്‍ ബഹുമതി ലഭിച്ച ശേഷം അദ്ദേഹത്തിന്റെ ആദ്യവാര്‍ത്താസമ്മേളനമായിരുന്നു.
പി.വി. ഗംഗാധരന്‍, സംവിധായകന്‍ ഹരിഹരന്‍ എന്നിവര്‍ യേശുദാസിനെ അനുഗമിച്ചു.












Click it and Unblock the Notifications