Get Updates
Get notified of breaking news, exclusive insights, and must-see stories!

തഞ്ചാവൂരില്‍ സംഗീതനാളുകള്‍

തഞ്ചാവൂര്‍: സംഗീതലഹരിയാല്‍ തഞ്ചാവൂരിന് ഉറക്കം പൊയ്പോകുന്ന രാത്രികളാണിനി. ഇന്ത്യയിലെ പ്രധാനസംഗീതോത്സവങ്ങളിലൊന്നായിക്കരുതുന്ന തഞ്ചാവൂര്‍ സംഗീതോത്സവത്തിന് കാവേരിനദിയുടെ തീരത്തുള്ള തിരവൈയാറില്‍ ജനവരി28തിങ്കളാഴ്ച തുടക്കമായി.

കാവേരിയിലെ ഓളങ്ങള്‍ക്ക് ഇനി രാഗങ്ങളുടെ ആലിംഗനം. ഗായകര്‍ രാഗഭാവങ്ങളുടെ അപൂര്‍വ മുദ്രകള്‍ തേടുന്ന രാത്രികള്‍. ദക്ഷിണേന്ത്യയിലെ പ്രധാനസംഗീതജ്ഞരെല്ലാം ഇനി തഞ്ചാവൂരിലേക്കുള്ള യാത്രയിലായിരിക്കും.

155ാമത്തെ ത്യാഗരാജ ആരാധനോത്സവമാണിത്. ത്യാഗബ്രഹ്മമഹോത്സവസഭയാണ് ഈ സംഗീതോത്സവത്തിന്റെ നടത്തിപ്പുകാര്‍. പക്ഷെ കഴിഞ്ഞ 35 വര്‍ഷമായി ഈ സഭയുടെ അമരക്കാരനായി പ്രവര്‍ത്തിച്ചയാര്‍ ഇന്നില്ല. ടിഎംസി നേതാവ് ജി.കെ. മൂപ്പനാര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ നമസ്കരിച്ചുകൊണ്ടായിരുന്നു സംഗീതോത്സവത്തിന്റെ അരങ്ങുണര്‍ന്നത്.

മൂപ്പനാര്‍ക്ക് പകരം മൂപ്പനാരുടെ കുടുംബക്കാരാണ് ഇപ്പോള്‍ സഭയുടെ ചുമതല. സംഗീതം മനുഷ്യരാശിയെ കൂട്ടിയോജിപ്പിക്കുന്ന പ്രധാനഘടകമാണ്. വര്‍ീയവിദ്വേഷത്തിന്റെ ഇക്കാലത്ത് സാഹോദര്യമുണര്‍ത്തുന്ന ത്യാഗരാജസ്വാമികളുടെ കൃതികള്‍ക്ക് പ്രസക്തിയുണ്ട് -സംഗീതോത്സവം ഉദ്ഘാടനം ചെയ്ത കേരളാധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു.

സഭാസെക്രട്ടറി കൂടിയായ വയലിന്‍ വിദ്വാന്‍ കുന്നക്കുടി വൈദ്യനാഥന്‍, സഭ പ്രസിഡന്റ് ജി. രംഗസ്വാമി മൂപ്പനാര്‍, എം.രാംകുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. കോസലരാമന്‍, എ.കെ. പളനിവേല്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+