സ്റാര്‍- എന്‍ഡിടിവി സഖ്യം വേര്‍പിരിയുന്നു?
ദില്ലി : പ്രണോയ് റോയി സ്റാര്‍ ടിവിയോട് സലാം പറഞ്ഞു പിരിയുമോ? റോയിയുടെ എന്‍ഡി ടിവിയും സ്റാറും തമ്മിലുളള കരാര്‍ 2003 മാര്‍ച്ചിലാണ് തീരുന്നതെങ്കിലും മാദ്ധ്യമ ലോകത്ത് അടക്കം പറച്ചിലുകള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. അഞ്ചു വര്‍ഷത്തെ കരാറാണ് ഇരുവരും തമ്മിലുളളത്.
സ്റാര്‍ നെറ്റ്വര്ക്കിനു വേണ്ടി വാര്‍ത്തയും വാര്‍ത്താ പരിപാടികളും തയ്യാറാക്കുന്നത് എന്‍ഡിടിവിയാണ്. 24 മണിക്കൂര്‍ വാര്‍ത്താ പരിപാടിയും ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിപാടികളും എന്‍ഡിടിവി നിര്‍മ്മിക്കുന്നു.
അഞ്ചുവര്‍ഷം നീളുന്ന കരാര്‍ അവസാനിക്കും മുമ്പു തന്നെ ഇരുവരും തമ്മിലുളള ബന്ധം വളഷായത് മാദ്ധ്യമലോകത്ത് അങ്ങാടിപ്പാട്ടാണ്. കരാര്‍ പുതുക്കാനിടയില്ലെന്നു തന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍ പ്രണയ് റോയിയും സ്റാര്‍ ഉടമകളും ഒന്നും വിട്ടു പറയുന്നില്ല.
കരാര്‍ പുതുക്കുന്നതിനെക്കുറിച്ച് തങ്ങള്‍ ഇതുവരെ ഒന്നും തീരുമാനിച്ചില്ലെന്നാണ് സ്റാര്‍ ഇന്ത്യയുടെ സിഇഓ പീറ്റര്‍ മുഖര്‍ജി പറയുന്നത്. തീരുമാനമെടുക്കാനുളള സമയം ആസന്നമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ ഇനിയും സമയം ധാരാളമുണ്ടെന്നാണ് പ്രണയ് റോയി പറയുന്നത്. സ്റാറുമായുളള ചര്‍ച്ചകള്‍ തുടരുന്നുണ്ട്. കരാര്‍ അവസാനിപ്പിച്ചതായുളള വാര്‍ത്ത ശരിയാണോയെന്ന് താന്‍ അന്വേഷിച്ചെന്നും ഇല്ല എന്നായിരുന്നു പീറ്ററിന്റെ മറുപടിയെന്നും റോയ് പറഞ്ഞു.
എന്നാല്‍ 2003 മാര്‍ച്ചിനു ശേഷം ഇരു കമ്പനികളും സഹകരിക്കില്ലെന്ന് ഇതിനര്‍ത്ഥമില്ല. സ്റാറിനു മുന്നില്‍ രണ്ടു വഴികളുണ്ട്. ഒന്നുകില്‍ എന്ഡിടിവിയുമായുളള കരാര്‍ പുതുക്കണം. അല്ലെങ്കില്‍ സ്റാര്‍ ന്യൂസിനു വേണ്ട പരിപാടികള്‍ നല്കാന് മികവ് തെളിയിച്ച മറ്റു കമ്പനികളെ തേടണം.
രണ്ടാമത്തേതാണ് സംഭവിക്കുന്നതെങ്കില്‍ പ്രണോയ് റോയിക്കും മറ്റു കമ്പനികളെ തേടേണ്ടിവരും. 850 പേരാണ് എന്‍ഡിടിവിയില്‍ ജോലി ചെയ്യുന്നത്. മറ്റൊരു മാദ്ധ്യമഭീമനായ അമേരിക്ക ഓണ്‍ലൈന്‍- ടൈം വാര്‍ണറുമായി അവര്‍ ചര്‍ച്ച തുടങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതെല്ലാം വെറും ഊഹാപോഹം മാത്രമാണെന്നു പറഞ്ഞ് റോയി തളളിക്കളയുന്നു. എന്‍ഡിടിവി വില്ക്കാന് ഒരുദ്ദേശ്യവുമില്ലെന്ന് അദ്ദേഹം പറയുന്നു.
വര്‍ഷം നിശ്ചിത തുകനല്കാമെന്നതായിരുന്നു എന്‍ ഡി ടി വി യും സ്റാറും തമ്മില്‍ ഉണ്ടാക്കിയിരുന്ന കരാര്‍. സ്റാര്‍ ന്യൂസ് ലാഭമുണ്ടാക്കിയാലും അതിന്റെ പങ്ക് എന്‍ ഡി ടി വി യ്ക് കിട്ടുകയില്ല. അഞ്ചുവര്‍ഷത്തിന് ശേഷം കരാര്‍ പുതുക്കാമെന്നായിരുന്നു അന്നത്തെ തീരുമാനം. അതാണ് 2003 മാര്‍ച്ചില്‍ ചെയ്യേണ്ടത്. സ്റാര്‍ ന്യൂസ് തുടങ്ങുമ്പോള്‍ അത് പെട്ടെന്ന് ലാഭകരമാവുമെന്നോ ഇത്ര ഏറെ ജനപ്രീതി നേടുമെന്നോ ഇരു സ്ഥാപനങ്ങളും കരുതിയിരുന്നില്ല. ഇപ്പോള്‍ ഇരുകമ്പനികള്‍ക്കും പരസ്പരം ആവശ്യമുള്ള അവസ്ഥയാണ്. എന്നാല്‍ ഇരുവരും പണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അതാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍ക്ക് പിന്നിലെ കാരണം.
എന്‍ ഡി ടി വി മറ്റൊരു വാര്‍ത്താ ചാനല്‍ തുടങ്ങുമെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്മാറി. സാമ്പത്തിക മാന്ദ്യമാണ് ഇതിന് കാരണമായി പറഞ്ഞത്. വീണ്ടും സ്റാര്‍ ടി വി യുമായി കരാറിലേര്‍പ്പെടുകയാണ് എന്‍ ഡി ടി വി യ്ക് ആഗ്രഹമെങ്കിലും കുറഞ്ഞതുകയ്ക് ഇതിന് സമ്മതിയ്കാന് അവര്‍ തയ്യാറല്ല. എന്ത് സംഭവിക്കുമെന്നത് കാണാന്‍ ഇനിയും ചില മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications