ഒരു രാത്രി കൊണ്ട് വിദ്വാനാവില്ല
തിരുവനന്തപുരം : ഒരു രാത്രി കൊണ്ട് ആര്‍ക്കും സംഗീതജ്ഞനാകാന്‍ കഴിയില്ലെന്ന് പ്രസിദ്ധ വയലിന് വിദ്വാന് പ്രൊഫ. ടി.എന്‍. കൃഷ്ണന്. സമര്‍പ്പിതമായ മനസോടെയുളള കഠിനാദ്ധ്വനമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്ക്കാരിക മന്ത്രി ജി. കാര്‍ത്തികേയനില്‍ നിന്നും കഴിഞ്ഞ ദിവസം സ്വാതി പുരസ്ക്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
എനിയ്ക്കു ലഭിച്ച ഏറ്റവും ഉയര്‍ന്ന സമ്മാനമാണിത്. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണന്റെ വാക്കുകളില്‍ സ്വന്തം നാട്ടില്‍ അംഗീകാരം ലഭിച്ചതിന്റെ അഭിമാനം. സംഗീത ലോകത്ത് 65 വര്‍ഷത്തെ പരിചയസമ്പത്തുളള പ്രൊഫ. കൃഷ്ണന് പത്മഭൂഷണും പത്മശ്രീയുമടക്കം ഒട്ടേറെ പുരസ്ക്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്.
പുതു തലമുറയില്‍ കഴിവുളള ധാരാളം പേരുണ്ട്. ചിലര്‍ക്ക് മികച്ച പ്രതിഭയുണ്ട്. ഇക്കാലത്തെ പഠനവും പരിശീലനവും വന്‍മാറ്റത്തിനു വിധേയമാണ്. എന്നാല്‍ ഇത് പലപ്പോഴും ഉദ്ദേശിക്കുന്ന ഫലം നല്‍കില്ല. ഫ്യൂഷന്‍ സംഗീതം നല്ലതാണെങ്കിലും പരിശീലിക്കാന്‍ അത്രയെളുപ്പമല്ല.
10 വയസ് പ്രായമുളളപ്പോള്‍ സര്. സിപിയുടെ വീട്ടില്‍ സംഗീത പരിപാടിയ്ക്കു ക്ഷണിയ്ക്കപ്പെട്ടത് അദ്ദേഹം ഓര്‍മ്മിച്ചു. സിപിയുടെ പിറന്നാളിനായിരുന്നു സംഭവം. ദിവാന്റെ കൈയില്‍ നിന്നും 100 രൂപ പ്രതിഫലവും കിട്ടി. ശെമ്മാങ്കുടിയെപ്പോലുളളവരുമായുളള സഹവാസം നല്ലൊരു വയലിനിസ്റാന് അവസരം നല്കി.
പ്രൊഫ. കൃഷ്ണന് അമേരിക്ക, ബ്രിട്ടണ്, ആസ്ട്രേലിയ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിിവിടങ്ങളില് സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചെന്നൈ സംഗീത കോളെജിന്റെ പ്രൊഫസറും പിന്നീട് അതിന്റെ പ്രിന്‍സിപ്പലുമായി. ബെര്‍ക്കിലിയിലെ ലോക സംഗീത വേദിയിലെ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ വൈസ് ചെയര്‍മാനുമായിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications