കുഞ്ഞുണ്ണിമാഷ്ക്ക് പുരസ്കാരം
ഗുരുവായൂര്‍: കവി കുഞ്ഞുണ്ണിമാഷ്ക്ക് വാഴക്കുന്നം പുരസ്കാരം. പണ്ഡിതന്‍ വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരിയുടെ ഓര്‍മ്മയ്ക്ക് അഖില ഭാരത ശ്രീ ഗുരുവായൂരപ്പ അധ്യാത്മിക കേന്ദ്രം ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.
അക്കിത്തം, എം.പി. വീരേന്ദ്രകുമാര്‍, ഡോ. എം. ലീലാവതി എന്നിവരടങ്ങിയ സമിതിയാണ് കുഞ്ഞുണ്ണി മാഷെ തിരഞ്ഞെടുത്തത്. ആറ് ദശകങ്ങളായി സാഹിത്യ-സാംസ്കാരിക-സാമൂഹിക-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് കുഞ്ഞുണ്ണി മാഷിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
ഇപ്പോള്‍ 74 വയസ്സായ കുഞ്ഞുണ്ണിമാഷ് വലപ്പാട് അതിയാരത്ത് വിശ്രമജീവിതം നയിക്കുന്നു.












Click it and Unblock the Notifications