കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരത്തെക്കുറിച്ച് താരങ്ങള്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ജീവനക്കാരുടെ സമരത്തെച്ചൊല്ലി സിനിമാതാരങ്ങളും എഴുത്തുകാരും രണ്ടു തട്ടില്‍. ഇത് ജനങ്ങള്‍ക്കെതിരായ സമരമാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നായിരുന്നു ബാലചന്ദ്രമേനോന്റെ അഭിപ്രായം.

ഈ സമരം പുതിയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വാതില്‍ തുറക്കുമെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറയുന്നു. വെള്ളക്കോളര്‍ ജോലിക്ക് മക്കളെ ഒരുക്കുന്നതിലാണ് ഇത്രയും കാലം അച്ഛനമ്മമാര്‍ ശ്രദ്ധിച്ചിരുന്നത്. പക്ഷെ പുതിയ സാഹചര്യത്തില്‍ വെള്ളക്കോളര്‍ ജോലിയെന്നതിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. - കൈതപ്രം പറഞ്ഞു.

ഒരു വികസ്വരരാഷ്ട്രത്തിന് ചേര്‍ന്നതല്ല ഈ സമരമെന്ന് പി.ടി. ഉഷ ഉറച്ചമനസ്സോടെ പറയുന്നു. ഇത്തരം സമരങ്ങളെ നിയമം വഴി നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. - പി.ടി. ഉഷ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സര്‍ക്കാരും ജീവനക്കാരും വീണ്ടും ചര്‍ച്ചചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന പ്രത്യാശയാണ് സാഹിത്യഅക്കാദമി ചെയര്‍മാനും നോവലിസ്റുമായ എന്‍.പി. മുഹമ്മദിനുള്ളത്.

കേരളത്തിന്റെ എല്ലാ മേഖലകളും പ്രതിസന്ധിനേരിടുന്ന ഈ ഘട്ടത്തില്‍ ജീവനക്കാരും അധ്യാപകരും സമരപാതയില്‍ നീങ്ങുന്നത് ശരിയല്ലെന്ന് എഴുത്തുകാരി പി. വത്സല. കര്‍ഷകരെയും മറ്റു കൂലിത്തൊഴിലാളികളെയും ജീവനക്കാര്‍ ഓര്‍ക്കണം. - വത്സല പറഞ്ഞു.

സര്‍ക്കാര്‍ സമരത്തെ നേരിടുന്ന രീതിയോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് മനുഷ്യാവകാശപ്രവര്‍ത്തകനായ കെ. പാനൂര്‍. ജീവനക്കാരെ പരസ്യമായി വെല്ലുവിളിക്കുന്നതുപോലെയുള്ള ഒരു നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത് ഏതായാലും ശരിയല്ലെന്നും പാനൂര്‍ കരുതുന്നു.

സമരക്കാരോടൊപ്പമുണ്ടെങ്കിലും തനിക്ക് സമരത്തെക്കുറിച്ച് ചില വിയോജിപ്പുകളുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍ തുറന്നുപറയുന്നു. ജീവനക്കാര്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാണെങ്കിലും പലര്‍ക്കും ചെയ്യേണ്ട ജോലിയെക്കുറിച്ച് വേണ്ടത്ര പ്രതിബദ്ധതയില്ലെന്നും സിവിക് തുറന്നടിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X