പച്ചക്കുതിരയുമായി ഡിസി
കോട്ടയം: ഡിസി ബുക്സ് കുടുംബത്തില്‍ നിന്ന് ഇതാ ഒരു സാഹിത്യമാസിക. മൂന്നുമാസത്തില്‍ ഒരിയ്ക്കല്‍ പുറത്തിറങ്ങുന്ന ഈ സാഹിത്യമാസികയുടെ പേര് പച്ചക്കുതിര.
കവി സച്ചിദാനന്ദനാണ് ഈ മാസികയുടെ പത്രാധിപര്‍. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ രചനകളാണ് പച്ചക്കുതിരയുടെ ആദ്യലക്കത്തില്‍. 50 രൂപയാണ് ഒരു ലക്കത്തിന്റെ വില.
സാഹിത്യരചനകളും സാഹിത്യനിരൂപണങ്ങളുമാണ് പച്ചക്കുതിരയുടെ ഉള്ളടക്കത്തില്‍ ഏറെയും. നിലവിലുള്ള മാസികകളില്‍ നിന്നും വലിയ വ്യത്യസ്തതയൊന്നും അവകാശപ്പെടാനില്ലെങ്കിലും സാഹിത്യപ്രേമികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ ത്രൈമാസിക.












Click it and Unblock the Notifications