Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മാസനത്തിലിരിക്കാന്‍ വിജയന്‍ വീടുതേടുന്നു

പാലക്കാട്: ഒ.വി. വിജയന്‍ പത്മാസനത്തില്‍ ഇരിക്കാന്‍ പോകുന്നു. വിജയന്റെ ഇതിഹാസകൃതിയായ ഖസാക്കിന്റെ ഇതിഹാസത്തെയും വെല്ലാന്‍പോകുന്ന ഒരു കൃതിയാണ് വിജയന്റെ മനസ്സില്‍. അതിന് പത്മാസനം എന്ന് വിജയന്‍ പേരിട്ടിരിക്കുന്നു.

പത്മാസനത്തിന്റെ പണിപ്പുരയില്‍ ഇരിക്കാന്‍ വിജയന് അപാരമായ ഏകാന്തതയും പ്രകൃതിയുടെ സ്വച്ഛന്ദസാമീപ്യവും വേണം. ഇതിനെല്ലാം പറ്റിയ ഒരു വീട്. അതാണ് ഇപ്പോള്‍ ഒ.വി. വിജയന്‍ പാലക്കാട് തിരയുന്നത്.

കോട്ടയത്തിരുന്നാല്‍ പത്മാസനമെഴുതാന്‍ പറ്റിയ മാനസികാവസ്ഥയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന തോന്നലാണ് വിജയനെ പഴയ വേരുകള്‍ തേടിയുള്ള മടക്കയാത്രയ്ക്ക് പ്രേരിപ്പിച്ചത്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം സഹോദരി ഉഷയുടെ കോട്ടയത്തെ വീടുവിട്ട് വിജയനും ഭാര്യ തെരേസയും പാലക്കാട്ടേക്ക് തിരിച്ചത്. തല്ക്കാലം വിജയന്‍ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ വിവേകാനന്ദകോളനിയിലെ സ്വാതിയില്‍ തങ്ങും. വിജയന്റെ മറ്റൊരു സഹോദരി ഒ.വി. ശാന്തയുടെ വീടാണ് സ്വാതി. ഫിബ്രവരി 10 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയ്ക്കാണ് വിജയന്‍ സ്വാതിയില്‍ എത്തിയത്. ഇനി തനിക്കിണങ്ങിയ ഒരു വീടു കണ്ടെത്തും വരെ വിജയന്‍ സ്വാതിയില്‍ തന്നെ തങ്ങും.

പാലക്കാടന്‍ പ്രകൃതിയിലേക്ക് കടന്നതോടെ വിജയന്‍ ആകെ മാറിയെന്ന് കൂടെയുണ്ടായിരുന്ന ഭാര്യ തെരേസ പറഞ്ഞു. യാത്രയില്‍ പാലക്കാടന്‍ കാലാവസ്ഥയും പ്രകൃതിയുടെ മാറ്റവും വിജയന്‍ ആസ്വദിച്ചുവെന്നും തെരേസ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+