Get Updates
Get notified of breaking news, exclusive insights, and must-see stories!

വെര്‍ച്വല്‍ സ്റുഡിയോയുമായി ബാലചന്ദര്‍

ചെന്നൈ: തമിഴ് സിനിമാരംഗത്തെ മാന്ത്രികനായി അറിയപ്പെടുന്ന കെ. ബാലചന്ദര്‍ ഇതാ പുതിയ സംരംഭവുമായി എത്തുന്നു. കമ്പ്യൂട്ടറിന്റെ സാങ്കേതമുപയോഗിച്ച് നിര്‍മ്മിച്ച വെര്‍ച്വല്‍ ഡിജിറ്റല്‍ സ്റുഡിയോയുമായാണ് ബാലചന്ദറിന്റെ വരവ്. ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാണരംഗത്ത് വലിയ വിപ്ലവമൊരുക്കുന്ന പദ്ധതിയായിരിക്കും വെര്‍ച്വല്‍ സ്റുഡിയോ.

ടിവി പരിപാടികള്‍ക്ക് യഥാര്‍ത്ഥത്തില്‍ സെറ്റുനിര്‍മ്മിക്കുന്നതിന് പകരമാണ് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് സാങ്കേതികവിദ്യയുപയോഗിച്ച് നിര്‍മ്മിക്കുന്ന കൃത്രിമസ്റുഡിയോ. ഇപ്പോള്‍ ലക്ഷങ്ങള്‍ മുടക്കിയാണ് ടെലിവിഷന്‍ കമ്പനികള്‍ ഓരോ പരിപാടികള്‍ക്കുള്ള സെറ്റ് ഒരുക്കുന്നത്. ഉദാഹരണത്തിന് കോന്‍ ബനേഗാ ക്രോര്‍പതിയുടെ സെറ്റ് സ്റാര്‍ ടിവി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. പുതിയ വെര്‍ച്വല്‍ സ്റുഡിയോ പദ്ധതി ഇത്തരം ഭീമമായ ചെലവില്‍ നിന്ന് ടെലിവിഷന്‍ കമ്പനികളെ രക്ഷിക്കും.

ബാലചന്ദറിന്റെ മിന്‍ ബിംബങ്ങള്‍ എന്ന ടെലിവിഷന്‍ പരിപാടി നിര്‍മ്മാണക്കമ്പനിയുടെ കീഴിലാണ് പുതിയ വെര്‍ച്വല്‍ സ്റുഡിയോ കമ്പനി പ്രവര്‍ത്തിക്കുക. ബ്ലൂ മേറ്റ് സ്റുഡിയോ എന്ന പേരിട്ട ഈ വെര്‍ച്വല്‍ സ്റുഡിയോ ഒമ്പതുകോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+