കുട്ടികള്‍ക്ക് ഭാവനയുടെ താക്കോല്‍ കൊടുക്കൂ: അഴീക്കോട്
കണ്ണൂര്‍: കുട്ടികളുടെ ഉള്ളിലുള്ള ഭാവനയുടെ താക്കോല്‍ നാം എവിടെയോ എറിഞ്ഞുകളഞ്ഞെന്നും അത് കുട്ടികള്‍ക്ക് തിരിച്ചുകൊടുക്കണമെന്നും സുകുമാര്‍ അഴീക്കോട്. സിപിഎം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് സ്റേഡിയം കോര്‍ണറില്‍ നടന്ന സാഹിത്യസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഴീക്കോട്.
കുട്ടികളുടെ അവരുടെ ഇച്ഛയ്ക്കനുസരിച്ച് മാതാപിതാക്കള്‍ പഠിക്കാന്‍ അനുവദിക്കാത്തത് ഭീകരവാദമാണ്. ബിരുദം കിട്ടി മൂന്നാം വര്‍ഷം ഒരു വലിയ വീടുവയ്ക്കുന്നതിനും കാറ് വാങ്ങുന്നതിനുമാണ് കുട്ടിയെ ഡോക്ടറും എഞ്ചിനീയറും ആക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. - അഴീക്കോട് പറഞ്ഞു.
നമ്മെ പരസ്പരം വിഭജിക്കുന്ന കഠാരകളും ഖഡ്ഗങ്ങളും വര്‍ദ്ധിക്കുന്നു. പരിഷ്കൃത ജനതയുടെ ആയുധങ്ങള്‍ പേനയും കലപ്പയുമാണ്. നമുക്ക് അതാണ് ആവശ്യം. ആധുനിക സമൂഹം ക്ഷുദ്രതയുടെ രൂപപരിണാമത്തിലേക്ക് പോകുമ്പോള്‍ അതിന്റെ ഒരു വിപരീതപരിണാമം ഉണ്ടാകേണ്ടിയിരിക്കുന്നു. - അഴീക്കോട് വ്യക്തമാക്കി.
മലയാളത്തില്‍ ദിവസവും രണ്ടുപുസ്തകം വീതം പുറത്തിറങ്ങുന്നുണ്ടെങ്കിലും അതൊന്നും വായനയുടെ അനുഭവമായി മാറുന്നില്ല. - അഴീക്കോട് പരാതിപ്പെട്ടു.
മലയാളസാഹിത്യം എന്തിനാണെന്നു ചോദിച്ചാല്‍ കുട്ടികള്‍ക്ക് എംഎ പാസ്സാകാന്‍ എന്ന അവസ്ഥയിലായിട്ടുണ്ട്. സാഹിത്യം മനുഷ്യന്റെ അനുഭവത്തിന്റെ ഏതോ തരത്തിലുള്ള ശുദ്ധീകരണമാണ്. ഉഗ്രവാദം സാഹിത്യമീമാംസയിലുമുണ്ട്. മലയാളം എംഎയും ഇംഗ്ലീഷ് എംഎയും തീവ്രവാദത്തിലധിഷ്ഠിതമാണെന്നും അഴീക്കോട് പരിഹസിച്ചു.












Click it and Unblock the Notifications