കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശത്തിലെ പറവകള്‍ മികച്ച സീരിയല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഫിലിം ക്രട്ടിക്സ് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച സീരിയല്‍ ആകാശത്തിലെ പറവകള്‍
കൈരളി ടിവിയ്ക്ക് വേണ്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മ്മിച്ച് മധുപാല്‍ സംവിധാനം ചെയ്ത ഈ സീരിയലിന് കിട്ടുന്നത് ഫിലിം ക്രിട്ടിക്സിന്റെ പി. സുകുമാരന്‍ സ്മാരക അവാര്‍ഡ്

മികച്ച രണ്ടാമത്തെ സീരിയല്‍ചന്ദനമരത്തിലെ സര്‍പ്പം
മികച്ച സംവിധായകന്‍കള്ളിക്കാട് രാമചന്ദ്രന്‍

2001ലെ മികച്ച മെഗാ സീരിയല്‍അവസ്ഥാന്തരങ്ങള്‍
ജൂഡ് അട്ടിപ്പേറ്റയാണ് അവസ്ഥാന്തരങ്ങളുടെ സംവിധായകന്‍

മികച്ച മെഗാസീരിയല്‍ സംവിധായകന്‍ ജൂഡ് അട്ടിപ്പേറ്റി

മികച്ച രണ്ടാമത്തെ മെഗാ സീരീയല്‍നിഴലുകള്‍
സാഗരി കമ്മ്യൂണിക്കേഷന്‍സിനുവേണ്ടി ഷാജിയെം സംവിധാനം ചെയ്തതാണിത്.

മികച്ച നടന്‍ (സീരിയല്‍, ടെലി സിനിമ) കൃഷ്ണകുമാര്‍ (കാണാപ്പുറങ്ങള്‍)

മികച്ച നടി പൂര്‍ണിമാ പരമേശ്വരന്‍ (ആകാശത്തിലെ പറവകള്‍)

മികച്ച മെഗാ സീരിയല്‍ നടന്‍ നെടുമുടി വേണു (അവസ്ഥാന്തരങ്ങള്‍)
മികച്ച മെഗാ സീരിയല്‍ നടി അനിലാ ശ്രീകുമാര്‍ (ഗന്ധര്‍വയാമം)

2001 ലെ മികച്ച ടെലി ഫിലിം ഡിസംബര്‍ മിസ്റ്
കൈരളി ടിവിയ്ക്കുവേണ്ടി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്തതാണിത്

2001ലെ മികച്ച രണ്ടാമത്തെ ടെലി ഫിലിം സ്വകീയം, സ്വാതന്ത്യ്രം
സൂര്യ ടി വിയ്ക്കുവേണ്ടി അനില്‍ തോമസ് സംവിധാനം ചെയ്തതാണ് സ്വകീയം . കല്ലറത്താല്‍ ഫിലിംസിന്റെ ബാനറില്‍ രാജീവ് കൃഷ്ണന്‍ സംവിധാനം ചെയ്തതാണ് സ്വാതന്ത്യ്രം.

മികച്ച ടെലിഫിലിം സംവിധായകന്‍ സജി സുരേന്ദ്രന്‍ (ഡിസംബറിന്റെ മിസ്റ് )

മികച്ച നടന്‍ (ടെലി ഫിലിം) എം.ആര്‍. ഗോപകുമാര്‍ ( ഊണ്)
മികച്ച നടി (ടെലി ഫിലിം) ബീനാ ആന്റണി (അയാള്‍)

മികച്ച ടെലി ഡോക്യുമെന്ററിമായാത്ത മാരിവില്ല്

വ്യക്ത്യധിഷ്ഠിത ഡോക്യുമെന്ററിയായി അന്തരിച്ച ഗായകന്‍ കെ. എസ്. ജോര്‍ജ്ജിന്റെ ജീവിതവും കലാ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി എന്‍ .പി. ഗോപിനാഥ് എടുത്തതാണ് മായാത്ത മാരിവില്ല്

മികച്ച വാര്‍ത്താധിഷ്ഠിത ഡോക്യുമെന്ററി വാലായ്മപൂരകളുടെ ലോകത്തുനിന്ന് മികച്ച ഡോകുമെന്ററി സംവിധായകന്‍ വേണു നായര്‍

മറ്റ് അവാര്‍ഡുകള്‍

മെഗാസീരിയല്‍ വിഭാഗം

മികച്ച രണ്ടാമത്തെ നടന്‍: വേണുജി (നിഴലുകള്‍)
മികച്ച രണ്ടാമത്തെ നടി: ജ്യോതിര്‍മയി (അവസ്ഥാന്തരങ്ങള്‍)
മികച്ച ബാലതാരം : ശ്രുതിലക്ഷ്മി (നിഴലുകള്‍)
മികച്ച തിരക്കഥാകൃത്ത് : ബോബി-സന്‍ജയ് (അവസ്ഥാന്തരങ്ങള്‍)
മികച്ച ഗാനരചയിതാവ്: ഗിരീഷ് പുത്തഞ്ചേരി (അവസ്ഥാന്തരങ്ങള്‍)
മികച്ച സംഗീത സംവിധായകന്‍: എം. ജയചന്ദ്രന്‍ (നിഴലുകള്‍)
മികച്ച പിന്നണി ഗായകന്‍: വേണുഗോപാല്‍ (അവസ്ഥാന്തരങ്ങള്‍)
മികച്ച പിന്നണി ഗായിക: കുമാരി ശബ്നം (നിഴലുകള്‍)
മികച്ച ഛായാഗ്രാഹകന്‍: സന്തോഷ് വി. ദേവ്- ദേവ് അന്‍പ് (നിഴലുകള്‍)

സീരിയല്‍/ടെലിസിനിമ വിഭാഗം

മികച്ച രണ്ടാമത്തെ നടന്‍: സാദിഖ് (ആകാശത്തിലെ പറവകള്‍)
മികച്ച രണ്ടാമത്തെ നടി: റിനു മാത്യു (കാണാപ്പുറങ്ങള്‍)
മികച്ച തിരക്കഥാകൃത്ത് : ജി.എ. ലാല്‍ (ആകാശത്തിലെ പറവകള്‍)
മികച്ച ഗാനരചയനും സംഗീതസംവിധാനവും : എ.ജെ. ജോസഫ് (ഡ്രീംസ് ഇന്‍ ഡിസംബര്‍)
മികച്ച ഛായാഗ്രാഹകന്‍: സി.ആര്‍. പ്രതാപന്‍ (കാണാപ്പുറങ്ങള്‍)
മികച്ച ടെലിസിനിമ: കാണാപ്പുറങ്ങള്‍ (സംവിധാനം : അശോകന്‍)

ടെലിഫിലിം വിഭാഗം

മികച്ച ബാലതാരം: മാസ്റര്‍ അഖില്‍ദേവ് (സ്വാതന്ത്യ്രം തന്നെ അമൃതം)
മികച്ച തിരക്കഥാകൃത്ത്: അനില്‍ തോമസ് (സ്വകീയം)
മികച്ച ഛായാഗ്രാഹകന്‍: ഗോപകുമാര്‍ (തൂവാലയില്‍ ഒരു മുഖം)
സ്പെഷല്‍ അവാര്‍ഡ്: തൂവാലയില്‍ ഒരു മുഖം (സംവിധാനം: മഹേഷ് പഞ്ചു)
സംവിധാനത്തിനുള്ള പ്രത്യേക അവാര്‍ഡ്: സോഹന്‍ലാല്‍ (പേടകം)

ഡോക്യുമെന്ററി വിഭാഗം

മികച്ച രണ്ടാമത്തെ വ്യക്ത്യാധിഷ്ഠിത ഡോക്യുമെന്ററി: നിലാവിന്റെ ഗീതം(സംവിധാനം: വേണു നായര്‍)

മികച്ച രണ്ടാമത്തെ വാര്‍ത്താധിഷ്ഠിത ഡോക്യുമെന്ററി: ജീവനസ്മൃതി (സംവിധാനം: കെ.റ്റി. ശിവാനന്ദന്‍)

മികച്ച കമന്ററി /നരേഷന്‍ : സാജന്‍ ആന്റണി (നിലാവിന്റെ ഗീതം, ഒറ്റക്കരിമ്പനക്കാറ്റ്)

ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ് , എം.എഫ്. തോമസ്, പ്രഫ. വി. സുന്ദരേശന്‍, പ്രഫ. ജോസഫ് മാത്യു പാല എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X