നയ്പോള്‍ ഇന്ത്യയിലെത്തുന്നു
ദില്ലി: ഇന്ത്യയ്ക്കകത്തും പുറത്തും പ്രശസ്തരായ എഴുത്തുകാരുടെ സംഗമം ദില്ലിയില്‍ നടക്കുന്നു. ഫിബ്രവരി 18 തിങ്കളാഴ്ച മുതല്‍ ഒരാഴ്ചയാണ് എഴുത്തുകാരുടെ സംഗമം.
ഇന്റര്‍നാഷണല്‍ ഫെസ്റിവല്‍ ഓഫ് ഇന്ത്യന്‍ ലിറ്ററേച്ചര്‍ എന്നാണ് സംഗമത്തിന്റെ പേര്. ഐസിസിആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്) ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഭാരതീയ സാഹിത്യത്തിന് ഒരു അന്താരാഷ്ട്രസമ്മേളനം നടക്കുന്നത്. ഇന്ത്യയിലെ പ്രധാന ഏഴുത്തുകാരും സമ്മേളനത്തില്‍ സംബന്ധിക്കും.
നോബല്‍ സമ്മാനം നേടിയ വി. എസ്. നയ്പോളും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. വിക്രംസേഥ്, അമിതാവ് ഘോഷ്, പി.കെ. അയ്യര്‍, അരുന്ധതി റോയ്, അനിതാദാസ് ബദാമി, നോവലിസ്റ് റോബര്‍ട്ടോ കളാസ്സോ (ഇറ്റലി), അനില്‍ രാംദാസ് (ഹോളണ്ട്), നാഷണല്‍ റിവ്യൂ എഡിറ്റര്‍ ഡേവിഡ് പ്രൈസ് ജോണ്‍സ് എന്നിവരും പങ്കെടുക്കും.
മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഇത്തരം സമ്മേളനം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഐസിസിആര്‍ ഡയറക്ടര്‍ ജനറല്‍ ഹിമാചല്‍ സോം പറയുന്നു. എന്നാല്‍ ഒരാള്‍ ഈ സമ്മേളനത്തില്‍ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനാകും. മറ്റാരുമല്ല, സല്‍മാന്‍ റഷ്ദി. റഷ്ദിയില്ലാത്തതിനാല്‍ സമ്മേളനത്തില്‍ എരിവും പുളിയും കുറവായിരിക്കും.


Click it and Unblock the Notifications