സംഗീതത്തിന് മലയാളത്തില്‍ വെബ്സൈറ്റ്
പാലക്കാട്: സംഗീതം സംബന്ധിച്ച് ഒരു വെബ്സൈറ്റ് മലയാളത്തില്‍ തയ്യാറായി. അയിലൂര്‍ ഡോട്ട് കോം എന്ന ഈ വെബ്സൈറ്റ് മലയാളത്തില്‍ സംഗീതത്തിനു മാത്രമായുള്ള ആദ്യവെബ്സൈറ്റാണ്.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലുള്ള ചലച്ചിത്ര-ചലച്ചിത്രേതരസംഗീതത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഹിന്ദി-പോപ്പ് ആല്‍ബങ്ങളെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചുമുള്ള പംക്തി, പ്രമുഖ സംഗീതജ്ഞരെക്കുറിച്ചുള്ള വിവരങ്ങള്‍, പുതിയ കലാകാരന്മാരെ പരിചയപ്പെടുത്തല്‍, സംഗീതരംഗത്തെ പുത്തന്‍പ്രവണതകള്‍ എന്നിവ ഈ വെബ്സൈറ്റില്‍ വായിക്കാം.
എംപി3 രൂപത്തില്‍ പുതിയ പാട്ടുകളും കേള്‍ക്കാം. ഇതില്‍ മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്രങ്ങളിലെ പുതിയ ഗാനങ്ങളും അപ്പപ്പോള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് വെബ്സൈറ്റിനു പിന്നിലുള്ളവര്‍ അവകാശപ്പെടുന്നു.
പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടന്ന ചടങ്ങില്‍ വെബ്സൈറ്റ് കളക്ടര്‍ ഉഷാ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. സംഗീതസംവിധായകന്‍ വി. ദക്ഷിണാമൂര്‍ത്തിയും സംബന്ധിച്ചു.
ഈശ്വരനാണ് സംഗീതം. ജപം, ധ്യാനം, ലയം, ഗാനം എന്നിങ്ങനെ ഗാനത്തിലാണ് അന്ത്യം. പറയുന്ന വാക്കുകള്‍ ഉള്ളില്‍ നിന്ന് വരുന്നവയാണോ, പൊള്ളയാണോ എന്ന് അദൃശ്യനായ ശക്തി നിരീക്ഷിക്കും- ദക്ഷിണാമൂര്‍ത്തി പറഞ്ഞു.
തൃശൂര്‍ പി. രാധാകൃഷ്ണന്‍, മണ്ണൂര്‍ രാജകുമാരനുണ്ണി എന്നിവര്‍ സംസാരിച്ചു. സംഗീതനിരൂപകനായ അയിലൂര്‍ രാമനാഥനാണ് ഈ വെബ്സൈറ്റിന്റെ ചുമതല.












Click it and Unblock the Notifications