വരുന്നു ഏഷ്യാനെറ്റ് പ്ലസ്
മുംബെ : ഏഷ്യാനെറ്റ് വക സയന്‍സ് ചാനല്‍ വരുന്നു. ചാനലിന്റെ ഉദയം ഈ വര്‍ഷം ഉണ്ടാകുമെന്ന് ഏഷ്യാനെറ്റ് മേധാവി ഡോ. റെജി മേനോന് സൂചിപ്പിച്ചു. ഏഷ്യാനെറ്റ് പ്ലസ് എന്നാവും പുതിയ ചാനലിന്റെ പേര്. ഏഷ്യാനെറ്റ് ഗ്ലോബല്‍ വിദേശത്ത് പേ ചാനലാക്കും. പുതിയ ചാനലില്‍ ശാസ്ത്രവും സാംസ്കാരിക പരിപാടികളുമാകും കൈകാര്യം ചെയ്യുക.
തിരുവനന്തപുരത്തു നിന്നും അപ് ലിങ്കിംഗ് ആരംഭിക്കാനും ഏഷ്യാനെറ്റിന് പദ്ധതിയുണ്ട്. ഇത് നിലവില്‍ വരുന്നതോടെ ആ സൗകര്യമുളള കേരളത്തിലെ ആദ്യ ചാനലാകും ഏഷ്യാനെറ്റ്. നിലവില്‍ ഒരു ചാനലുകള്‍ക്കും തിരുവനന്തപുരത്തു നിന്നും അപ് ലിങ്കിംഗ് സൗകര്യമില്ല. പുതിയ സൗകര്യമൊരുക്കാന്‍ ഏഴുകോടിയോളം ചെലവു വരുമെന്ന് റെജി മേനോന് പറഞ്ഞു.
ഏഷ്യാനെറ്റ് ഗ്ലോബല്‍ ഗള്‍ഫ് നാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വരുന്ന മെയ് മാസം മുതല്‍ ഇത് പേ ചാനലാക്കും. അമേരിക്കയിലെ സാദ്ധ്യതകളും കമ്പനി പഠിച്ചു വരുന്നതായി ഡോ. റജി മേനോന് അറിയിച്ചു. ചാനലിന്റെ നിലവിലുളള ഘടനയും മാറ്റും. ഇപ്പോള്‍ വാര്‍ത്തയും സിനിമാ പരിപാടികളുമാണ് ഗ്ലോബല്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇതില്‍ നിന്നും ചലച്ചിത്ര പരിപാടികള്‍ പൂര്‍ണമായും മാറ്റി ഗൗരവ സ്വഭാവം വരുത്താനാണ് ഉദ്ദേശിക്കുന്നത്.
അമേരിക്കാ പ്രവേശനം ഉടനെയുണ്ടാകില്ലെന്ന് ഡോ.റജി മേനോന് സൂചിപ്പിച്ചു. പ്രത്യേകം ട്രാന്‍സ്പോണ്ടര്‍ വാടകയ്ക്ക് ലഭിച്ചാല്‍ ഈ വര്‍ഷം അവസാനം തന്നെ അതുണ്ടാകും. 2002 മെയ് മാസം മുതല്‍ ഏഷ്യാനെറ്റ് പൂര്‍ണമായും ഡിജിറ്റല്‍ ചാനലാക്കും.