കവിത മരിച്ചു: നയ്പോള്‍
ദില്ലി: ഒരു സാഹിത്യരൂപമെന്ന നിലയില്‍ കവിതയുടെ കാലം വര്‍ഷങ്ങള്‍ക്കുമുമ്പേ അവസാനിച്ചുവെന്ന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനജേതാവ് വി.എസ്. നയ്പോള്‍ പറഞ്ഞു. ഭാരതീയ സാഹിത്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്രസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉഗാണ്ടയില്‍ നടന്ന ഒരു കവിതാരചനാ മത്സരത്തില്‍ വിധികര്‍ത്താവായി നയ്പോളിനെ ക്ഷണിച്ച സംഭവം നയ്പോളിന്റെ സുഹൃത്തും തെഹല്‍ക്കാ.കോം സിഇഒയുമായ തരുണ്‍ തേജ്പാല്‍ ഓര്‍മ്മിച്ചു. എന്നാല്‍ ഈ മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്കേണ്ടെന്ന് നയ്പോള്‍ പറഞ്ഞു. പകരം ഏറ്റവും നല്ല കവിതയെഴുതിയ കുട്ടിക്ക് മൂന്നാം സമ്മാനം നല്കി. ഈ സമ്മാനജേതാവായ കുട്ടിയോട് കവിതയെഴുത്ത് ഉപേക്ഷിക്കാനും നയ്പോള്‍ ഉപദേശിച്ചതായി തരുണ്‍ തേജ്പാല്‍ പറഞ്ഞു.
നയ്പോള്‍ തെഹല്‍ക്കാ.കോമിന്റെ ഡയറക്ടര്‍മാരിലൊരാളാണെന്നും തരുണ്‍ തേജ്പാല്‍ പറഞ്ഞു. എന്തുകൊണ്ട് കവിതയെഴുതുന്നില്ല എന്ന സദസ്സിലൊരാളുടെ ചോദ്യത്തിന് താന്‍ തികച്ചും ഗദ്യമെഴുതുന്നയാളാണെന്നായിരുന്നു നയ്പോളിന്റെ മറുപടി. കവിതയിലൂടെ കഥയെഴുതാമല്ലൊ എന്ന തരുണ്‍തേജ്പാലിന്റെ നിര്‍ദേശത്തോട് അത് സാധ്യമാകുമോ എന്ന് നോക്കാമെന്നായിരുന്നു നയ്പോളിന്റെ മറുപടി.












Click it and Unblock the Notifications