കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിരാഗോസ്വാമി ജ്ഞാനപീഠം ഏറ്റുവാങ്ങി

  • By Staff
Google Oneindia Malayalam News

ദില്ലി: അസം എഴുത്തുകാരി ഇന്ദിരാഗോസ്വാമി സാഹിത്യത്തിനുള്ള ജ്ഞാനപീഠപുരസ്കാരം ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി കൃഷന്‍കാന്താണ് സമ്മാനം വിതരണം ചെയ്തത്.

സാഹിത്യത്തിനും കലയ്ക്കും മാത്രമേ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലാനാകൂ എന്നും കൃഷന്‍കാന്ത് പറഞ്ഞു. നോബല്‍ സമ്മാനജേതാവ് വി.എസ്. നയ്പോളും ചടങ്ങില്‍ സംബന്ധിച്ചു. ഒരു ഭാഷയിലെ സാഹിത്യത്തെ അംഗീകരിക്കുമ്പോള്‍ ഒരു ജനതയെയും ഒരു ഭാഷയുടെ ചരിത്രത്തെയുമാണ് ആദരിക്കുന്നതെന്ന് നയ്പോള്‍ പറഞ്ഞു. പക്ഷെ പഴയ ഭാഷകള്‍ക്ക് ആധുനികകാലത്തിന്റെ സൂക്ഷമബോധങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. പക്ഷെ ഈ സംശയം ഒരേ സമയം ഒരു സാധ്യതയും വെല്ലുവിളിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

സാഹിത്യമാണ് തന്നെ ജീവിപ്പിച്ചതെന്ന് ഇന്ദിരാഗോസ്വാമി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. താന്‍ എന്നേ ആത്മഹത്യ ചെയ്യേണ്ടതാണ്. പക്ഷെ എഴുതാനുള്ള കഴിവ് എന്നെ രക്ഷിച്ചു. വിവാഹശേഷം രണ്ടാം വര്‍ഷം എന്റെ ഭര്‍ത്താവ് മരിച്ചു. ഞാന്‍ ഒരു വിധവയായി. പലപ്പോഴും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. പക്ഷെ എന്നിലെ എഴുതാനുള്ള കഴിവാണ് എന്നെ ജീവിപ്പിച്ച് നിര്‍ത്തിയത്. - ഇന്ദിര ഗോസ്വാമി പറഞ്ഞു.

1978മുതല്‍ 1999 വരെയുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് ഇന്ദിരാഗോസ്വാമിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. അസമീസ് സാഹിത്യത്തെ ഭാരതീയസാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ഇന്ദിരാഗോസ്വാമി വലിയ പങ്കുവഹിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X