രവിശങ്കറിന് ഗ്രാമി പുരസ്കാരം
ദില്ലി: സിത്താര്‍ വിദഗ്ധന്‍ പണ്ഡിറ്റ് രവിശങ്കറിന് ഗ്രാമി അവാര്‍ഡ്. സംഗീതരംഗത്തെ പ്രശസ്തമായ അന്താരാഷ്ട്രഅംഗീകാരങ്ങളില് ഒന്നായാണ് ഗ്രാമി അവാര്‍ഡിനെ കണക്കാക്കുന്നത്.
അദ്ദേഹത്തിന്റെ ഫുള്‍ സര്‍ക്കിള്‍ കാര്‍ണി ഹാള്‍ 2000 എന്ന ആല്‍ബത്തിലെ സാറ്റര്‍ഡേ നെറ്റ് ഇന്‍ ബോംബെ- റിമെമംബര്‍ ശക്തി എന്ന സംഗീതശകലമാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ബെസ്റ് വേള്‍ഡ് മ്യൂസിക് ആല്‍ബം എന്ന വിഭാഗത്തിലെ ഗ്രാമി പുരസ്കാരത്തിനാണ് രവിശങ്കറിന്റെ ആല്‍ബം തിരഞ്ഞെടുക്കപ്പെട്ടത്.
രവിശങ്കറിന് ഇത് മൂന്നാമത്തെ ഗ്രാമി അവാര്‍ഡാണ്. നേരത്തെ 1968ലും 1972ലും അദ്ദേഹത്തിന് ഗ്രാമി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഫുള്‍ സര്‍ക്കിള്‍ എന്ന ആല്‍ബം തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്ന് രവിശങ്കര്‍ പറഞ്ഞു. ഇതൊരു ലണ്ടനില്‍ നടത്തിയ ഒരു തത്സമയസംഗീതപരിപാടി അപ്പാടെ പകര്‍ത്തിയതാണ് ഫുള്സര്ക്കിള് എന്ന ആല്‍ബം. സാധാരണ റിക്കോര്‍ഡിംഗ് സ്റുഡിയോകളിലാണെങ്കില് നമുക്കിടയ്ക്ക് നിര്‍ത്തി, കൂടുതല്‍ വിശദമായി ഓരോ ഭാഗങ്ങളും വീണ്ടും വായിക്കാന്‍ അവസരമുണ്ടാകും. എന്തായാലും ഈ സംഗീതക്കച്ചേരിയുടെ റെക്കോര്‍ഡിംഗ് തികച്ചും പോരായ്മകളില്ലാത്ത ഒന്നായിരുന്നു. പിന്നീട് വളരെ കുറച്ചു മാറ്റങ്ങളേ വരുത്തേണ്ടതായി വന്നുള്ളൂ. - രവിശങ്കര്‍ പറഞ്ഞു.
സഹോദരന് ഉദയശങ്കറിന്റെ ഡാന്‍സ് കമ്പനിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ രവിശങ്കര്‍ 18 ാംവയസ്സിലാണ് സിത്താര്‍ എന്ന ഉപകരണത്തിനായി ജീവിതം സമര്‍പ്പിക്കുന്നത്. പിന്നീട് പണ്ഡിറ്റ് രവിശങ്കര്‍ ഈ ഉപകരണത്തിലൂടെ പുതിയൊരു സംഗീതാനുഭവം സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. സിത്താറുമായി പിന്നീടദ്ദേഹത്തിന്റെ ഒരു ജൈത്രയാത്രയാണ് ലോകം കണ്ടത്. ചെന്ന രാജ്യങ്ങളിലെല്ലാം അദ്ദേഹം മഹാത്ഭുതമായി.
സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം സൃഷ്ടിച്ച് സിനിമാരംഗത്തും രവിശങ്കര്‍ ശ്രദ്ധേയനായി. പാശ്ചാത്യസംഗീതത്തെ ഭാരതീയസംഗീതവുമായി കൂട്ടിയിണക്കി ഫ്യൂഷന്‍സംഗീതത്തിന് തുടക്കമിട്ടതും രവിശങ്കറാണ്. 1970കളില്‍. 1968ല്‍ യഹൂദി മെനുവിനും(വയലിന്) രവിശങ്കറും കൂടി നിര്‍മ്മിച്ച ഈസ്റ് മീറ്റ്സ് വെസ്റ് എന്ന സംഗീതആല്‍ബത്തിന് ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു.
റോക്ക്സംഗീതരംഗത്ത് വിപ്ലവം സൃഷ്ടിച്ച ബീറ്റില്‍സ് എന്ന ഗ്രൂപ്പിനെയും രവിശങ്കര്‍ ആകര്‍ഷിച്ചു. ജോണ്‍ ലെനന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഏതാനും ബീറ്റില്‍സ് ഗാനങ്ങള്‍ക്ക് രവിശങ്കര്‍ സിത്താര്‍ വായിച്ചിട്ടുണ്ട്.
-
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും!












Click it and Unblock the Notifications