അടുക്കള തിരിച്ചുപിടിക്കണം: സാറാ ജോസഫ്
തൃശൂര്‍: ആഗോളമുതലാളിത്തത്തിന്റെ അധിനിവേശം ചെറുക്കുന്നതിന് നാം അടുക്കളകള്‍ തിരിച്ചുപിടിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ് അഭിപ്രായപ്പെട്ടു. പ്രതിരോധത്തിന്റെ സ്ത്രീ പര്‍വം എന്ന പേരില്‍ കോസ്റ് ഫോര്‍ഡ് സംഘടിപ്പിച്ച വനിതാ സംഘടനകളുടെ സംസ്ഥാനതല കൂട്ടായ്മയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു സാറാ ജോസഫ്.
ആഗോള മുതലാളിത്തം ആധുനികകാലത്ത് രാജ്യങ്ങളില്‍ അധിനിവേശം നടത്തുന്നത് കമ്പോളശക്തികളുടെ പിന്‍ബലത്തോടെയാണ്. കമ്പോളങ്ങള്‍ നമ്മുടെ അടുക്കളകളിലൂടെ വന്ന് രാജ്യത്തെ കീഴ്പ്പെടുത്തുകയാണം. ഈ സാഹചര്യത്തില്‍ ബഹുരാഷ്ട്രകമ്പനികളുടെ ഉല്പന്നങ്ങള്‍ ബഹിഷ്കരിച്ച് നമ്മുടെ അടുക്കള തിരിച്ചുപിടിക്കണം. - അവര്‍ പറഞ്ഞു.
എ.പി. സരസ്വതി അധ്യക്ഷത വഹിച്ചു. ഏല്യാമ്മ വിജയന്‍(സഖി, തിരുവനന്തപുരം), പി.ബി. സരിത(സ്ത്രീ ശക്തി കേന്ദ്രം, തൃശൂര്‍), ടി.ആര്‍. ചന്ദ്രദത്ത് (കോസ്റ് ഫോര്‍ഡ്, തൃശൂര്‍), ഡോ.എം.പി. പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications