പാവം റഷ്ദി !
മാധ്യമങ്ങളിലെ അമിതപ്രചരണങ്ങള് അവസാനിച്ചുകഴിഞ്ഞു. ഇനി സാത്താന്റെ വചനങ്ങള്‍ ലോകം ശരിയായി മനസ്സിലാക്കും.- അടുത്തിടെ സലോണ്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ റഷ്ദി തന്റെ സ്വകാര്യമോഹം പങ്കുവച്ചിട്ട് അധികം കാലമായില്ല. അതിനു മുമ്പേ ഇതാ റഷ്ദിയെ വീണ്ടും സാത്താന് വേട്ടയാടുന്നു. ഇക്കുറി അത് എയര്‍ കാനഡ എന്ന വിമാനക്കമ്പനിയുടെ രൂപത്തിലാണെന്ന് മാത്രം.
സല്മാന് റഷ്ദിയ്ക്ക് തങ്ങളുടെ വിമാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള എയര്‍ കാനഡയുടെ അറിയിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. റഷ്ദിയുടെ വിമാനയാത്രയ്ക്ക് അമിതമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന തലവേദന ഒഴിവാക്കാനാണ് എയര്‍ കാനഡ റഷ്ദിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. വളരെ വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ റഷ്ദിയ്ക്ക് വേണ്ടി ഒരുക്കേണ്ടി വരും. ഇത് മറ്റ് യാത്രക്കാര്‍ക്ക് ഒട്ടേറെ അസൗകര്യമുണ്ടാക്കുന്നുമുണ്ടത്രെ. ഇതിനാലാണ് റഷ്ദിയെ ഇനി മുതല്‍ തങ്ങളുടെ വിമാനത്തില്‍ കയറ്റേണ്ടെന്ന് എയര്‍ കാനഡ തീരുമാനിച്ചത്.
റഷ്ദിയെയും കൊണ്ട് അമേരിക്കയിലേക്ക് വരുന്ന വിമാനങ്ങള്‍ പ്രത്യേക സുരക്ഷാനടപടികള്‍ കൈക്കൊള്ളണമെന്ന് യുഎസ് ഫെഡറല്‍ എവിയേഷന്‍ അധികൃതര്‍ അടുത്തിടെ ഉത്തരവിട്ടിരുന്നു.
സാത്താനിക് വേഴ്സസ് എന്ന നോവലാണ് റഷ്ദിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. 1981ല്‍ മിഡ്നൈറ്റ് ചില്‍ഡ്രന്‍ എന്ന നോവലിന് ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നെങ്കിലും സാത്താനിക് വേഴ്സസ് എന്ന നോവലാണ് റഷ്ദിയെ ലോകപ്രശസ്തനാക്കിയത്. കാരണം മറ്റൊന്നുമല്ല. ഈ നോവല്‍ ഇറങ്ങിയതിന് ശേഷമാണ് ഇറാന്റെ ആത്മീയനേതാവായ ആയത്തൊള്ള ഖൊമേനി 1989ല്‍ റഷ്ദിയെ വധിക്കാനുള്ള ഫത്വ(മതശാസനം) പുറപ്പെടുവിച്ചത്. സാത്താനിക് വേഴ്സസില്‍ ഇസ്ലാമിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഖൊമേനി അന്ന് റഷ്ദിയ്ക്കെതിരെ വധശിക്ഷ വിധിച്ചത്.
പക്ഷെ പിന്നീട് ഖൊമേനി തന്റെ ഫത്വ പിന്‍വലിച്ചെങ്കിലും മറ്റ് ചില മതതീവ്രവാദസംഘടനകള്‍ റഷ്ദിക്കെതിരെ ഭീഷണി തുടര്‍ന്നു. എന്നാല്‍ കാലം ചെല്ലുംതോറും റഷ്ദിയ്ക്കെതിരായ ഇസ്ലാമിക തീവ്രവാദികളുടെ രോഷം ആറിത്തണുത്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് എയര്‍ കാനഡയുടെ ഞെട്ടിപ്പിക്കുന്ന തീരുമാനം.
അതെ, സാത്താന്റെ പ്രേതം പാവം റഷ്ദിയെ ഇപ്പോഴും വേട്ടയാടുകയാണ്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications