അച്ഛന്റെ പാട്ട് കേട്ടു; ദാസ് കരഞ്ഞു
മല്ലപ്പള്ളി: കല്ലൂപ്പാറ ലക്ഷ്മി നിവാസില്‍ ദാമോദരന്‍പിള്ളയ്ക്ക് അത് മറക്കാനാവാത്ത ദിവസമായിരുന്നു. തന്നെ കാണാന്‍ യേശുദാസ് വന്ന ദിവസം. താന്‍ നിധിപോലെ 20 വര്‍ഷം കാത്തുസൂക്ഷിച്ചിരുന്ന ആ കസെറ്റ് യേശുദാസ് കൈപ്പറ്റിയ നിമിഷം. ഇതൊക്കെ ദാമോദരന്‍പിള്ള എങ്ങിനെ മറക്കും?.
ദാമോദരന്‍ പിള്ള വേലക്കാരന് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ അസിസ്റന്റായിരുന്നു. ആ സിനിമയില്‍ പാടിയത് യേശുദാസിന്റെ അച്ഛന് അഗസ്റിന്‍ ജോസഫാണ്. അഗസ്റിന്‍ ജോസഫിന്റെ ആ പാട്ടുകള്‍ യേശുദാസ് ജീവിതത്തില്‍ ഇന്നുവരെ കേട്ടിട്ടില്ല.
പക്ഷെ കഴിഞ്ഞ ദിവസം അത് കേട്ടപ്പോള്‍ യേശുദാസിന്റെ കണ്ണുകള്‍ ഈറനായി. പാഹിമാം ജഗദീശാ ശ്രീ ശബരിഗിരി നിലയാ ഈശ്വരാ... - അഗസ്റിന്‍ ജോസഫ് പാടുകയാണ്. ശബരിഗിരീശനായ ശ്രീഅയ്യപ്പനെ സ്തുതിക്കുന്ന ഗാനം. അച്ഛന്റെ ഈ ഗാനം കേള്‍ക്കാനാണ് യേശുദാസ് ദാമോദരന്‍ പിള്ളയെ തേടി വന്നത്.
വേലക്കാരന് എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ അസിസ്റന്റായിരുന്ന ദാമോദരന്‍പിള്ള കഴിഞ്ഞ 20 വര്‍ഷമായി ഈ കസെറ്റ് സൂക്ഷിക്കുന്നു. എന്നെങ്കിലും ഈ ഗാനം കേള്‍ക്കാന്‍ യേശുദാസ് എത്തുമെന്ന് ദാമോദരന്‍പിള്ളയ്ക്ക് അറിയാമായിരുന്നു.
യേശുദാസിന്റെ അച്ഛന് പാടിയ പാട്ട് കാസെറ്റിലാക്കി ദാമോദരന്‍പിള്ള സൂക്ഷിക്കുന്ന വിവരം യേശുദാസ് ഒരു പത്രത്തിലാണ് വായിച്ചത്. ഉടനെ ഭാര്യ പ്രഭയോടൊപ്പം അദ്ദേഹം ദാമോദരന്‍പിള്ളയുടെ വീട്ടിലെത്തി.
ദാമോദരന്‍പിള്ള ടേപ്പ് റിക്കാര്‍ഡില്‍ കസെറ്റിട്ടു പാടിച്ചു. പിന്നീട് ആ കസെറ്റ് ഒരു നിയോഗം പോലെ യേശുദാസിന് കൈമാറി. ദാമോദരന്‍പിള്ളയുടെ കൈകള്‍പിടിച്ച് യേശുദാസ് പറഞ്ഞു: ഞാനെന്റെ അച്ഛനെ തൊടുംപോലെ തോന്നുന്നു. യേശുദാസും ഭാര്യ പ്രഭാ യേശുദാസും പിള്ളയുടെ കാല്‍തൊട്ട് വന്ദിച്ചു. വികാരത്തള്ളിച്ചയില്‍ പറയാന്‍ വാക്കുകള്‍ കിട്ടാതെ ദാമോദരന്‍പിള്ള വിഷമിച്ചു. പകരം വിറയാര്‍ന്ന കൈകളാല്‍ ഇരുവരെയും തൊട്ടനുഗ്രഹിച്ചു.
മുപ്പത്തിയേഴുവര്ഷം മുമ്പ് യേശുദാസിന് നഷ്ടമായ അച്ഛന്റെ ഓര്‍മ്മകള്‍ ദാമോദരന്‍പിള്ള നിരത്തി. വേലക്കാരന് എന്ന സിനിമയില്‍ അച്ഛന് നായകനാണെന്നു മാത്രമേ യേശുദാസിന് അറിയുമായിരുന്നുള്ളൂ. എന്നാല്‍ കേട്ടോളൂ. ആ സിനിമയില്‍ അച്ഛന് പാടിയഭിനയിച്ചു. ഒരു അയ്യപ്പകീര്‍ത്തനം. അദ്ദേഹം ആ കീര്‍ത്തനം ശബരിമല സന്നിധിയിലൂടെ നടന്ന് പാടിയാണ് അഭിനയിച്ചത്- ദാമോദരന്‍ പിള്ള യേശുദാസിന്റെ ഓര്‍മ്മയെ തിരുത്തി.
അച്ഛന് ക്രൈസ്തവനായിരുന്നെങ്കിലും അദ്ദേഹം അന്ന് ശബരീശസ്തോത്രങ്ങള് ശബരിമലയില്‍ ആലപിച്ചതിന്റെ പുണ്യമാവും എന്നെ അതേ വഴിയിലെത്തിച്ചത്- ദാസ് പറഞ്ഞു.
തെന്നിന്ത്യന്‍ സൈഗാള്‍, ജുഗാജോഡ് എന്നൊക്കെയാണ് അഗസ്റിനെക്കുറിച്ച് പറയാറ്. അഗസ്റിനെ കിട്ടിയാല്‍ സോജാ രാജകുമാരി എന്ന പാട്ടുപാടാതെ ആരാധകര്‍ വിടുമായിരുന്നില്ല.- പിള്ളയുടെ വാക്കുകള്‍ യേശുദാസും പ്രഭയും കൗതുകത്തോടെ കേട്ടിരുന്നു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications