വേദാര്‍ത്ഥം തിരഞ്ഞ് പാഞ്ഞാളില്‍ വേദസത്രം
തൃശൂര്‍: പാഞ്ഞാള്‍ ഒരിയ്ക്കല്‍ കൂടി ശ്രദ്ധാകേന്ദ്രമാകുന്നു. ഇക്കുറി യജ്ഞമല്ല, വേദങ്ങളുടെ ഗൂഡാര്‍ത്ഥങ്ങളും ഇന്നത്തെ ജീവിതത്തില്‍ അതിനുള്ള പ്രായോഗികതയും അന്വേഷിക്കാനുള്ള വേദിയാകുകയാണ് പാഞ്ഞാള്‍.
ഏപ്രില്‍ മൂന്നു മുതല്‍ അഞ്ച് വരെ നടക്കുന്ന വിശ്വവേദസത്രത്തില്‍ 500പ്രതിനിധികള്‍ പങ്കെടുക്കും. പാരമ്പര്യത്തില്‍ അധിഷ്ഠിതമായ വേദപാരായണത്തിലും വേദഘോഷത്തിലും ഇവര്‍ പങ്കുകൊള്ളും.
പരമ്പരാഗതവും ആനുകാലികവുമായ വിവിധ വിഷയങ്ങളില്‍ വേദത്തിന്റെ പ്രായോഗികത പ്രതിനിധികള്‍ ചര്‍ച്ചചെയ്യും. ഇന്നും വേദാചാരങ്ങള്‍ മുറതെറ്റാതെ അനുഷ്ഠിക്കുന്ന ആചാര്യന്മാരായ അഗ്നിഹോത്രികളേയും യജ്ഞത്തിന് വേണ്ട സാമഗ്രികള്‍ നിര്‍മ്മിക്കുന്ന പാരമ്പര്യശില്പികളേയും വിശ്വവേദസത്രം ആദരിക്കും.
സോമയാഗാദി യജ്ഞങ്ങളുടെയും വൈദികാനുഷ്ഠാനങ്ങളുടെയും മറ്റു സാങ്കേതിക യജ്ഞോപകരണങ്ങളുടെയും പ്രദര്‍ശനവും വേദസത്രത്തോടനുബന്ധിച്ച് നടക്കും. പ്രാചീനഭാരതീയ കലകളുടെ ആവിഷ്കാരവും അവയുടെ വൈദിക ബന്ധത്തെയും കുറിച്ച് സോദാഹരണപ്രഭാഷണം നടക്കും.
സത്രത്തില്‍ പങ്കെടുക്കാന്‍ 300 രൂപയാണ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപ മതി. പേര്‍ രജിസ്റര്‍ ചെയ്യാനുള്ള പത്രങ്ങള്‍ കണ്‍വീനര്‍, വിശ്വവേദസത്രം, തെക്കേ സ്വാമിയാര്‍മഠം, തൃശൂര്‍-1 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ മതി.












Click it and Unblock the Notifications