കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളിവുഡിലെ വിഗ്ആശാന്‍ കേരളത്തില്‍

  • By Staff
Google Oneindia Malayalam News

തൃശൂര്‍: ഹോളിവുഡ് സിനിമയിലെ ഇതിഹാസതാരങ്ങള്‍ക്ക് വിഗ് ഒരുക്കുന്ന ബില്‍ ഫ്ലക്ചര്‍ വിനോദസഞ്ചാരിയായി കേരളത്തിലെത്തി.

സില്‍വസ്റര്‍ സ്റാലന്‍, ബ്രൂസ് വില്ലിസ്, ടോം ഹാങ്ക്സ് തുടങ്ങിയവര്‍ക്ക് വിഗ് ഒരുക്കിയിട്ടുള്ള ബില്‍ ഫ്ലക്ചര്‍ ഹോളിവുഡിലെ തിരക്കുള്ള വിഗ്മാസ്ററായിരുന്നു. 18 വര്‍ഷത്തോളം ഹോളിവുഡില്‍ വിഗ് നിര്‍മ്മാണത്തില്‍ പേരുകേട്ട ഫ്ലക്ചര്‍ നാലുവര്‍ഷം മുമ്പ് ഹോളിവുഡിനോട് വിട പറഞ്ഞു. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് സ്വദേശിയായ ഇദ്ദേഹം തുടര്‍ന്ന് അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച മൊറോക്കോവില്‍ സ്ഥിരതാമസക്കാരനായി.

ഇന്ത്യന്‍ സിനിമ യാഥാര്‍ത്ഥ്യവുമായി അടുത്ത ബന്ധമുള്ളതാണെന്നാണ് ഫ്ലക്ചറുടെ അഭിപ്രായം. സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി വളരെ ഹൃദ്യമാണെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹം അത്ഭുതാദരങ്ങളോടെ പറയുന്നു: കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടുതന്നെ. ഭൂമിയില്‍ സ്വര്‍മുണ്ടെങ്കില്‍ അത് കേരളമാണെന്നൊക്കെ അതിവാചാലമായ വിശേഷണങ്ങളാണ് ബില്‍ ഫ്ലക്ചര്‍ കേരളത്തെക്കുറിച്ച് ചോദിച്ചാല്‍ തട്ടിവിടുന്നത്.

ഇപ്പോള്‍ പ്രധാനമായും കേരളത്തെക്കുറിച്ച് കുറെ ഫോട്ടോഗ്രാഫുകള്‍ എടുക്കാനാണ് ഫ്ലക്ചര്‍ എത്തിയത്. കേരളത്തിന്റെ ഭംഗി പെയിന്റിംഗുകളിലേക്ക് പകര്‍ത്താനും നല്ലൊരു ചിത്രകാരനായ ഫ്ലക്ചറിന് പദ്ധതിയുണ്ട്. തന്റെ ഫോട്ടോകളുടെയും സ്വന്തം പെയിന്റിംഗുകളുടെയും ഒരു പ്രദര്‍ശനം ഉടനെ മൊറോക്കോവില്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഫ്ലക്ചര്‍.

നാലുദിവസത്തെ എടപ്പാള്‍ സന്ദര്‍ശനത്തിനിടയില്‍ ഗുരുവായൂര്‍ ആനക്കോട്ട, പൊന്നാനി കായല്‍ എന്നിവ സന്ദര്‍ശിച്ചു. ഗോവയില്‍ ജോലിചെയ്യുന്ന എടപ്പാള്‍ സ്വദേശി മഹേഷിനോടൊപ്പമാണ് ഫ്ലക്ചര്‍ കേരളത്തിലെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X