ദേശീയ നാടകോത്സവം തുടങ്ങി
കൊല്ലം: ശാകുന്തളം എന്ന കൂടിയാട്ടത്തോടെ ദേശീയ നാടകോത്സവത്തിന് കൊല്ലം സോപാനം കലാകേന്ദ്രത്തില്‍ തുടക്കം. ദുഷ്യന്തന്റെയും ശകുന്തളുടെയും വികാരനിര്‍ഭരമായ ജീവിതം രണ്ടുമണിക്കൂര്‍ നേരത്തില്‍ ഇരിങ്ങാലക്കുട നടനകൈരളി അവതരിപ്പിച്ചു. സംസ്കൃതത്തിലായിരുന്നു നാടകാവതരണം.
മനുഷ്യത്വം നഷ്ടപ്പെടുന്ന ലോകത്തിന് സാന്ത്വനമാണ് നാടകങ്ങളും നാടകപ്രവര്ത്തനങ്ങളുമെന്ന് ബംഗാളിലെ നാടക പ്രവര്‍ത്തകനായ രുദ്രപ്രസാദ് സെന്‍ഗുപ്ത പറഞ്ഞു. നേരത്തെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രുദ്രപ്രസാദ്.
ശാസ്ത്രപുരോഗതിയുടെ പാതകള്‍ വെട്ടിത്തുറക്കുമ്പോഴും ലോകം കൂടുതല്‍ അന്ധമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ നാല് കോടി കുഞ്ഞുങ്ങള്‍ പട്ടിണിയില്‍ കഴിയുമ്പോള്‍ 6,000 കോടി ദരിദ്രമായ അയല്‍രാജ്യത്തിന് സൈനികനീക്കത്തിന് രാജ്യം ഉഴിഞ്ഞുവച്ചിരിക്കുന്നു. ഇത് ഭ്രാന്താണ്. - അദ്ദേഹം പറഞ്ഞു.
ഇക്കുറി മൂന്നു അന്യഭാഷാനാടകങ്ങള് അവതരിപ്പിക്കും. ഹിന്ദി, ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ തനത് സംസ്കാരം ഉള്‍ക്കൊള്ളുന്ന നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. കാവാലം നാരായണപ്പണിക്കരുടെ മലയാളനാടകം പശുഗായത്രി മൊഴിമാറ്റം നടത്തി രാജസ്ഥാനിലെ ആജ് തീയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കും.
ഓരോ ദിവസവും അവതരിപ്പിക്കുന്ന നാടകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ അതാത് ദിവസം പൊതുജനങ്ങള്‍ക്ക് നല്കുന്നു. നാടകം തുടങ്ങും മുമ്പ് മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളില്‍ നാടകത്തെ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് മുമ്പില്‍ വിശദീകരിക്കും.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications