കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമണ്ഡലം ഗള്‍ഫിലേക്ക്

  • By Staff
Google Oneindia Malayalam News

വടക്കാഞ്ചേരി: ഗള്‍ഫ് രാജ്യങ്ങളില്‍ കലാമണ്ഡലം പഠനകേന്ദ്രം തുടങ്ങാന്‍ ആലോചന. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ ലക്ഷ്യമാക്കിയാണ് ഈ നീക്കം.

ഷാര്‍ജ, അബുദാബി, ദുബായ്, ഖത്തര്‍, ഫ്യുജെയ്റ എന്നിവിടങ്ങളില്‍ വിഷന്‍ എന്ന സംഘടനയുടെ സഹായത്തോടെ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് നീക്കം. ആദ്യഘട്ടങ്ങളില്‍ നൃത്തം, സംഗീതം എന്നിവയില്‍ മാത്രം പരിശീലനം നല്കും. ക്ലാസ്സിക്കല്‍ കലകള്‍ക്ക് ഗള്‍ഫ് മലയാളികളുടെ ഇടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാന്നിധ്യം കണക്കിലെടുത്താണ് കലാമണ്ഡലത്തിന്റെ ഈ നീക്കം.

കലാമണ്ഡലത്തില്‍ നിന്നുതന്നെ ഇതിനായി അധ്യാപകരെ താല്ക്കാലികമായി നിയമിക്കും. കലാമണ്ഡലത്തിലെ പാഠ്യപദ്ധതിയനുസരിച്ചായിരിക്കും ഇവിടെയും പരിശീലനം നല്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X