കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല സുരയ്യയ്ക്ക് സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

  • By Staff
Google Oneindia Malayalam News

തൃശൂര്‍: കമല സുരയ്യയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. കുഞ്ഞുണ്ണി, പ്രൊഫ. എം. അച്യുതന്‍, ഡോ. അയ്മനം കൃഷ്ണ കൈമള്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.

കമല സുരയ്യയ്ക്ക് 25,000 രൂപയും രണ്ടു പവന്റെ സ്വര്‍ണപതക്കവും ലഭിക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹരായവര്‍ക്ക് 10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും ലഭിക്കും.

വിവിധ സാഹിത്യശാഖകള്‍ക്കുള്ള അവാര്‍ഡുകളും പ്രഖ്യാപിച്ചു. നോവലിനുള്ള അവാര്‍ഡ് സാറാ ജോസഫിനും (ആലാഹയുടെ പെണ്‍മക്കള്‍) കവിതയ്ക്കുള്ള അവാര്‍ഡ് ബാലചന്ദ്രന്‍ ചുള്ളിക്കാടിനും (ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍) ആണ്. ചെറുകഥയ്ക്കുള്ള അവാര്‍ഡ് സുഭാഷ് ചന്ദ്രനാണ് (ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം).

മറ്റ് അവാര്‍ഡുകള്‍: നാടകം-സതീഷ് കെ. സതീഷ് (പദപ്രശ്നങ്ങള്‍ക്കിടയില്‍ അവളും അയാളും), സാഹിത്യവിമര്‍ശനം- പ്രൊഫ. എം. തോമസ് മാത്യു (ആത്മാവിന്റെ മുറിവുകള്‍), വൈജ്ഞാനിക സാഹിത്യം- എം. വി. ദേവന്‍ (ദേവസ്പന്ദനം), ജീവചരിത്രം-ആത്മകഥ - എ. കെ. പിള്ളി (ആദര്‍ശങ്ങളുടെ രക്തസാക്ഷി). യാത്രാവിവരണം- പുനത്തില്‍ കുഞ്ഞബ്ദുള്ള (വോള്‍ഗയില്‍ മഞ്ഞ് പെയ്യുമ്പോള്‍), വിവര്‍ത്തനം- മാധവന്‍ അയ്യപ്പത്ത് (ധര്‍മപദം). അവാര്‍ഡു ജേതാക്കള്‍ക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X