ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് പൊന്‍കുന്നം വര്‍ക്കിയ്ക്ക്
തിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന ഈ വര്‍ഷത്തെ ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് പൊന്‍കുന്നം വര്‍ക്കിയ്ക്ക്.
30,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒ. എന്‍. വി. കുറുപ്പ് അധ്യക്ഷനും ഡോ. പി. വേണുഗോപാലന്‍, ഡോ. ജാന്‍സി ജെയിംസ്, ഡോ. കെ. എസ്. രവികുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയനം നടത്തിയത്.
മതവിശ്വാസങ്ങളുടെ ലോകത്ത് നിലനിന്നിരുന്ന ആധിപത്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നട്ടെല്ല് വളയ്ക്കാതെ നിന്ന പൊന്‍കുന്നം വര്‍ക്കി മലയാള ചെറുകഥയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവന നിസ്തുലമാണെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി.
പ്രതീക്ഷ നല്‍കുന്ന യുവസാഹിത്യകാരിയ്ക്കുള്ള അവാര്‍ഡ് മായാദേവിയ്ക്കാണ്. മീരയുടെ കാഴ്ചകള്‍ എന്ന കഥാസമാഹാരത്തെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. 5001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.












Click it and Unblock the Notifications