ബാലു മഹേന്ദ്ര മിനി സ്ക്രീനിലേയ്ക്ക് മടങ്ങുന്നു
കൊച്ചി : പ്രസിദ്ധ സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര ടിവി രംഗത്തേയ്ക്ക് മടങ്ങാന്‍ ആലോചിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം തന്നെയാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. വലിയ സ്ക്രീനിനെക്കാള്‍ സര്‍ഗസ്വാതന്ത്യ്രം നല്‍കുന്നത് മിനി സ്ക്രീനാണെന്നും അതാണ് തന്നെ മടക്കയാത്രയ്ക്കു പ്രേരിപ്പിക്കുന്നതെന്നും ബാലു മഹേന്ദ്ര പറഞ്ഞു.
1998-2000 കാലത്ത് ടിവി രംഗത്ത് നിറഞ്ഞു നില്‍ക്കുകയായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു. സണ്‍ ടിവിയ്ക്കു വേണ്ടി ചെയ്ത 52 ടെലിഫിലിമുകള്‍ വന്‍വിജയമായിരുന്നു.
പ്രാഥമികമായി താന്‍ ഒരെഴുത്തുകാരനാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ പിന്നീടാണ് കടന്നു വന്നത്. എഴുത്തും വായനയും സാഹിത്യവും സിനിമയ്ക്ക് അടിത്തറയിടുകയായിരുന്നു.
ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ബിരുദമെടുത്ത ബാലു മഹേന്ദ്ര, മലയാളത്തിലാണ് തന്റെ ചലച്ചിത്ര ജീവിതത്തിന് ഹരിശ്രീ കുറിച്ചത്. 1971ല്‍ പുറത്തിറങ്ങിയ നെല്ല് ആയിരുന്നു അദ്ദേഹം ആദ്യമായി കാമെറ കൈകാര്യം ചെയ്ത ചിത്രം. ആ വര്‍ഷത്തെ ഏറ്റവും മികച്ച ഛായാഗ്രാഹകനുളള സംസ്ഥാന അവാര്‍ഡ് അദ്ദേഹം നേടി. പിന്നീട് എം. എസ്. സേതുമാധവന്റെ ചട്ടക്കാരി, ഭരതന്റെ ആദ്യചിത്രമായ പ്രയാണം എന്നിവയിലൂടെയും മികച്ച ഛായാഗ്രാഹകനുളള സംസ്ഥാന പുരസ്ക്കാരം നേടിയിട്ടുണ്ട്.












Click it and Unblock the Notifications