പങ്കജ് ഉദാസ് : ഗസലുകളുടെ തമ്പുരാന്
നിലാവുളള രാത്രിയില്‍ മഞ്ഞിന്റെ കുളിരിനും ഇളംകാറ്റിന്റെ സംഗീതത്തിനുമൊപ്പം ഒഴുകി വരുന്ന നേര്‍ത്ത ഗസല്‍. ഏക് ഐസാ ഖര് ചാഹിയേ ...... ഹൃദയ തന്ത്രികളില്‍ സുഖകരമായ അനുഭൂതി നിറയ്ക്കുന്ന ഈ ശബ്ദത്തിനുടമ പങ്കജ് ഉദാസാണ്. ഗസലുകളുടെ ഉസ്താദ്, പങ്കജ് ഉദാസ്. പ്രണയത്തിന്റെ അഴകായി, വിരഹത്തിന്റെ ദീര്‍ഘ നിശ്വാസമായി സംഗീത പ്രേമികളുടെ മനസില്‍ പടര്‍ന്നു കയറിയ ശബ്ദം.
ഈ ശബ്ദത്തെ ഉളളറിഞ്ഞ് പ്രേമിക്കുന്നവരില്‍ വൃദ്ധരുണ്ട്, കാലപ്രവാഹത്തിന്റെ ഗതിവേഗം നെഞ്ചിലേറ്റു വാങ്ങി, ചടുല സംഗീതത്തെ ഉപാസിക്കുന്ന യുവാക്കളുണ്ട്, കുഞ്ഞുങ്ങളുണ്ട്. അങ്ങനെ പ്രായഭേദത്തിന്റെ, ഭാഷാന്തരങ്ങളുടെ അതിരുകള്‍ കടന്ന് സംഗീതാസ്വാദകരുടെ ഹൃദയത്തിനുളളില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ അതുല്യനായ ഗസല്‍ ഗായകനാണ് പങ്കജ് ഉദാസ്.
ലംഹ, നാഷാ, ഗൂംഗട്ട് അങ്ങനെ എത്രയോ ആല്‍ബങ്ങളിലൂടെ ഈ ശബ്ദമധുരം ആസ്വാദക മനസുകളില്‍ തേന്മഴയായിട്ടുണ്ട്. ലോകമെങ്ങും തന്റെ മാസ്മര ശബ്ദം കൊണ്ട് ആരാധകരെ നേടിയ ഗസല്‍ തമ്പുരാന് ഇന്ത്യാ ഇന്‍ഫോയോട് സംസാരിക്കുന്നു.
ഇന്നത്തെ അടിപൊളി സംഗീതലോകത്ത് ഗസലിന്റെ സ്ഥാനം എവിടെയാണ്?
സംഗീത ലോകത്ത് ഗസലിന് സ്വന്തം സ്ഥലമുണ്ട്. കവിതയാണ് ഗസലിന്റെ ശക്തി. മെലഡിയ്ക്ക ്രണ്ടാം സ്ഥാനമേയുളളൂ. ആത്മാവിനെ ഉലയ്ക്കുന്ന ഗസലുകള്‍ക്ക് എന്നും പ്രസക്തിയുണ്ടെന്നാണ് എന്റെ അഭിപ്രായം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗസലില്‍ ചില വിപ്ലവങ്ങള്‍ക്ക് ആരംഭം കുറിച്ചിരുന്നു. ആസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഈ പരീക്ഷണങ്ങള്‍ക്ക് ലഭിച്ചത്. അത് തെളിയിക്കുന്നത് ഗസല്‍ കേള്‍ക്കാനും ആസ്വദിക്കാനും ആള്ക്കാര് ഏറെയുണ്ടെന്നാണ്.
ഏതു രാജ്യമാണ് ഗസലിനെ ഏറ്റവും പ്രോത്സാഹിപ്പിക്കുന്നത്?
ഒരുപാട് രാജ്യങ്ങളുണ്ട്. മദ്ധ്യേഷ്യയിലെയും ജപ്പാനിലെയും കെനിയയിലെയും സംഗീതാസ്വാദകര്‍ ഗസലിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവരാണ്. ഗസലിനോട് അവര്‍ക്ക് പ്രത്യേക താല്പര്യമുണ്ട്. ജന്മനാ ഉളളത് എന്നു വേണമെങ്കില്‍ പറയാം.
ഗസല്‍ ഗായകനെന്ന നിലയില്‍ സിനിമാ പാട്ടുകളെ എങ്ങനെയാണ് കാണുന്നത്?
രണ്ടു തരത്തിലും ജനം എന്നെ സ്വീകരിച്ചിട്ടുണ്ട്. രണ്ടിലും ഒന്നു പോലെ നിലവാരം പുലര്‍ത്താനുളള അനുഗ്രഹം എനിക്കുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.
സംഗീത സംവിധായകനെന്ന നിലയില്‍ മറ്റുളളവരുടെ സംഗീതത്തിനൊപ്പിച്ച് പാടേണ്ടി വരുമ്പോള്‍ എന്തു തോന്നും?
അത് ശരിക്കും ഒരു വെല്ലുവിളിയാണ്. മറ്റൊരാളിന്റെ മനസിലുളളതു പോലെ പാടുക എന്നത്. അയാള്‍ പ്രതീക്ഷിക്കുന്ന ഈണത്തിനും മൂഡിനുമൊപ്പിച്ച് പാടി ഫലിപ്പിക്കാന്‍ കഴിയുന്നത് സന്തോഷകരമാണ്. എന്റെ സ്വന്തം ഈണത്തില്‍ പാടുന്നതാണ് കൂടുതല്‍ സുഖം.
പുതിയ തലമുറ സിനിമാ സംഗീതത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. പക്ഷേ ഒരു പ്രത്യേക വിഭാഗം മാത്രം. ഇതര സംഗീത വൈവിദ്ധ്യങ്ങളോട് താല്പര്യമുളള യുവാക്കളും ഉണ്ട്. പ്രതിഭയുളള ധാരാളം പേര് ഈ രംഗത്തേയ്ക്കു കടന്നു വരുന്നുണ്ട്. മാദ്ധ്യമങ്ങളും പുതിയ പ്രതിഭകള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുന്നുണ്ട്
കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ബംഗാളിലും ധാരാളം യുവ ആരാധകര്‍ എനിക്കുണ്ട്.
സ്പര്‍ശ എന്ന കന്നട ചിത്രത്തില്‍ പാടുന്നതായി കേട്ടു. അനുഭവം ഒന്നു വിശദീകരിക്കാമോ?
സംവിധായകനും മറ്റുമൊക്കെ നന്നായി പ്രോത്സാഹിപ്പിച്ചു. ഒരു വ്യത്യസ്ത അനുഭവമായിരുന്നു.
ഇനി ഏതെങ്കിലും പ്രാദേശിക ഭാഷകളില്‍ പാടാന്‍ പദ്ധതിയുണ്ടോ?
പ്രാദേശിക ഭാഷകള്‍ക്ക് എന്റെ മനസില്‍ എന്നും സ്ഥാനമുണ്ട്. പക്ഷേ ഇപ്പോള്‍ അടുത്ത ആല്‍ബത്തിന്റെ തിരക്കിലാണ്. മെയില്‍ അത് പുറത്തിറക്കാനാണ് പരിപാടി. കാര്യങ്ങള്‍ ഒത്തു വരികയാണെങ്കില്‍ തീര്‍ച്ചയായും മറ്റു ഭാഷകളിലും പാടും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications