കമ്പരാമായണത്തിന് മലയാളപതിപ്പ്
തിരുവനന്തപുരം: തമിഴ്കവി കമ്പര്‍ എഴുതിയ രാമായണം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നു. ഇതാദ്യമായാണ് കമ്പരാമായണത്തിന് മലയാളം പതിപ്പ് തയ്യാറാകുന്നത്.
മൂന്നു മാസത്തിനുള്ളില്‍ മലയാള കമ്പരാമായണം പുറത്തിറങ്ങും. കെ. ശ്രീധരന്‍ നായരും പലവേശവും കൂടിയാണ് ഇതിന്റെ രചന നിര്‍വഹിക്കുന്നത്. ജോലികള്‍ ഏതാണ്ട് അതിന്റെ അന്ത്യഘട്ടത്തിലാണെന്ന് ശ്രീധരന്‍നായരും പലവേശവും അറിയിച്ചു.
ഗവേഷണത്തിനായി ഒരു കമ്പര്‍ നാഷണല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കാനും നിശ്ചയിച്ചു. പുസ്തകരചന സംബന്ധിച്ചുള്ള വിലയിരുത്തല്‍ യോഗം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. യോഗത്തില്‍ ഡോ. ജി. ബാലമോഹന്‍ തമ്പി, ഡോ. പുതുശേരി രാമചന്ദ്രന്‍, പ്രൊഫ. വി. കുഞ്ഞുശങ്കരപിള്ള, ഡോ.കെ. നാച്ചിമുത്തു, പ്രൊഫ. കുമാരന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications