കൃഷ്ണന്‍ നമ്പ്യാര്‍ക്കും നാരായണപിള്ളയ്ക്കും ഫെലോഷിപ്പ്
കണ്ണൂര്‍: കേരള നാടന്‍ കലാ അക്കാദമിയുടെ ഫെലോഷിപ്പുകളും അവാര്‍ഡുകളും പ്രഖ്യാപിച്ചു.
പ്രമുഖ കളമെഴുത്ത് കലാകാരന്‍ കോട്ടോത്ത് കൃഷ്ണന്‍ നമ്പ്യാരും കാളിയൂട്ടു കലാകാരന്‍ പി. നാരായണപ്പിള്ളയുമാണ് ഫെലോഷിപ്പിന് അര്‍ഹരായത്. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് ഫെലോഷിപ്പ്. അയ്യായിരം രൂപയും പ്രശസ്തിപത്രവും അവാര്‍ഡ് ജേതാക്കള്‍ക്ക് ലഭിക്കും.
അക്കാദമി ചെയര്‍മാന്‍ ഡോ. എം. വി. വിഷ്ണു നമ്പൂതിരിയും സെക്രട്ടറി സുരേഷ്ബാബു എളയാവൂരുമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
കെ. കെ. രാമന്‍കുട്ടി ആശാന്‍ (പരിചമുട്ടുകളി), കെ. പി. അപ്പു (തെയ്യം), മഠത്തില്‍ ശ്രീധരന്‍ നായര്‍ (പടയണി), പുതിയപുരയില്‍ അമ്പു (പൂരക്കളി), അമ്പുപ്പണിക്കര്‍ (തെയ്യച്ചമയം), മരുത്തടത്തില്‍ എം. കെ. കുഞ്ഞിക്കോരന്‍ (തുടിപ്പാട്ട്), കെ. ഗോപിനാഥന്‍ (പുള്ളുവന്‍പാട്ട്), കുഭ-മംഗലംകളി തുടങ്ങിയവര്‍ക്കാണ് അവാര്‍ഡ്.












Click it and Unblock the Notifications