കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുട്ടത്തുവര്‍ക്കി പുരസ്കാരം കെ.ജെ.ബേബിക്ക്

  • By Staff
Google Oneindia Malayalam News

കോട്ടയം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി പുരസ്കാരം നോവലിസ്റ് കെ.ജെ. ബേബിയ്ക്ക്. മാവേലിമണ്‍ട്രം എന്ന ബേബിയുടെ നോവലാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

വയനാട്ടിലെ ആദിവാസിക്കുട്ടികളുടെ ക്ഷേമത്തിനായി ജീവിതമുഴിഞ്ഞുവെച്ച കെ.ജെ. ബേബി ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവലാണ് മാവേലിമണ്‍ട്രം. ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബേബി രൂപീകരിച്ച കനവ് ദേശീയതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

33,333 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മെയ് 28ന് അവാര്‍ഡ് സമ്മാനിക്കുമെന്ന് മുട്ടത്തുവര്‍ക്കി ട്രസ്റ് ഭാരവാഹികളായ മാത്യു ജെ. മുട്ടവും എന്‍.കെ. മാധവന്‍നായരും അറിയിച്ചു.

എന്‍.പി. മുഹമ്മദ്, സിവിക് ചന്ദ്രന്‍, ഡോ.കെ.വി. തോമസ് എന്നിവരടങ്ങുന്ന സമിതിയാണ് ബേബിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. കലാലയ വിഭാഗത്തിലുള്ള സൃഷ്ടികള്‍ക്കുള്ള അവാര്‍ഡ് തൃശൂര്‍ ലോ കോളെജിലെ എം.എസ്. പ്രവീണിനാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X