എം. വി ദേവന് രാജാ രവിവര്‍മ്മ പുരസ്കാരം
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ രാജാ രവിവര്‍മ്മ പുരസ്കാരം ശില്പിയും ചിത്രകാരനുമായ എം. വി ദേവന്.
സാസ്കാരിക വകുപ്പ് മന്ത്രി ജി കാര്‍ത്തികേയനാണ് ഇത് പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവുമാണ് പുരസ്കാരം.
വാസ്തുശില്പി, എഴുത്തുകാരന് എന്നീ നിലകളിലും ദേവന് പ്രശസ്തനാണ്. വിവിധ മേഘലകളിലുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം.
കഴിഞ്ഞ സര്‍ക്കാര്‍ മാനവീയം പുരസ്കാരം എന്ന് പേര് നല്‍കിയിരുന്ന അവാര്‍ഡിന്റെ പേര് മാറ്റിയാണ് രാജാ രവിവര്‍മ്മ പുരസ്കാരം എന്നാക്കിയത്. കെ ജി സുബ്രഹ്മണ്യനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം.
തലശ്ശേരിയ്ക്കടുത്ത് നെടുമ്പം ഗ്രാമത്തില്‍ 1928 ല്‍ ജനുവരി 15 ന് ജനിച്ച മഠത്തില്‍ വാസുദേവന്‍ എന്ന എം. വി. ദേവന് 30 വര്‍ഷം ചിത്രകലാരംഗത്താണ് പ്രവര്‍ത്തിച്ചത്. കെ സി എസ് പണിക്കരുടെ ശിഷ്യനായി 1946 ല്‍ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ന്നു. 1952 ല്‍ മാതൃഭൂമിയില്‍ ആര്‍ട്ടിസ്റായി. മദ്രാസ് ലളിതകലാ അക്കാദമി സെക്രട്ടറിയായും കേരള ലളിതകലാ അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ കൊച്ചി കലാപീഠത്ത്ിന്റെ ചെയര്‍മാനും മാഹി മലയാള കലാഗ്രാമത്തിന്റെ ഡയറക്ടറുമാണ്. ശ്രീദേവിയാണ് ഭാര്യ. ജമീല, ശാലിനി എന്നിവര്‍ മക്കളും.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications