എം.വി.ദേവന് മാതൃഭൂമി പുരസ്കാരം
കോഴിക്കോട്: ചിത്രകാരനും എഴുത്തുകാരനുമായ എം.വി. ദേവന്‍ കഴിഞ്ഞവര്‍ഷത്തെ മാതൃഭൂമി പുരസ്കാരത്തിന് അര്‍ഹനായി. ചിത്രകാരന്‍, ശില്പി, രേഖാചിത്രകാരന്‍, എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ദേവനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ടി. പത്മനാഭന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, യൂസഫലി കേച്ചേരി എന്നിവരുള്‍പ്പെട്ട സമിതിയാണ് ദേവനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
ചിത്രകലാ-സാഹിത്യ വിമര്‍ശകന്‍ കൂടിയായ ദേവന് നേരത്തെ വയലാര്‍ , രാജാരവിവര്‍മ്മാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications