ഖസാക്കിനെ കുറിച്ച് ഡോക്യുമെന്ററി
കൊച്ചി: ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു. ടി. രാധാകൃഷ്ണനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.
ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ച് എം. കെ. ഹരികുമാര്‍ എഴുതിയ ആത്മായനങ്ങളുടെ ഖസാക്ക് എന്ന വിമര്‍ശന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി.
ഖസാക്കിന്റെ ഇതിഹാസത്തിലെ ചില കഥാപാത്രങ്ങള്‍ക്ക് മാതൃകകളായ ജീവിച്ചിരിക്കുന്നവരും ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
എറണാകുളത്തെയും പാലക്കാട്ടെയും വിവിധ സ്ഥലങ്ങളില്‍ വെച്ചായിരിക്കും ചിത്രീകരണം. വിജയനുമായും ഹരികുമാറുമായുള്ള അഭിമുഖങ്ങള്‍ ഡോക്യുമെന്ററിയിലുണ്ടായിരിക്കും. എം. ഡി. സുകുമാരനാണ് ഛായാഗ്രഹണം ചെയ്യുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ഡോക്യുമെന്ററി ഒരുക്കുന്നത്. അര്‍ജുന്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ പരശുറാം ഡോക്യുമെന്ററി നിര്‍മിക്കുന്നു.












Click it and Unblock the Notifications