പി.സ്മാരക പുരസ്കാരം ഒഎന്‍വിക്ക്
കണ്ണൂര്‍: ഈ വര്‍ഷത്തെ പി. സ്മാരക പുരസ്കാരത്തിന് ഒഎന്‍വി കുറുപ്പിന്റെ ഈ പുരാതന കിന്നരം എന്ന കവിതാസമാഹാരം തിരഞ്ഞെടുക്കപ്പെട്ടു. 10,000 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്കാരം.
ഡോ. സുകുമാര്‍ അഴീക്കോട്, ഡോ. സി.പി. ശിവദാസന്‍, ഡോ.എ.കെ. നമ്പ്യാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. രചനയിലും ഭാവശില്പത്തിലും വ്യത്യസ്ത പുലര്‍ത്തി കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മലയാള കവിതയില്‍ സജീവസാന്നിധ്യം പുലര്‍ത്തുന്ന ഒഎന്‍വി മാനവികതയുടെ കവിയാണെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി.
കൂടാളിയില്‍ നടക്കുന്ന പി. അനുസ്മരണ സമ്മേളനത്തില്‍ വച്ച് മെയ് 27 തിങ്കളാഴ്ച പുരസ്കാരം സമര്‍പ്പിക്കും.












Click it and Unblock the Notifications