കലാമണ്ഡലം സ്പോണ്‍സര്‍മാരെ തേടുന്നു
ചെറുതുരുത്തി: കലാമണ്ഡലത്തിലെ കഥകളിശില്പങ്ങള്ക്ക് ആടയാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ സ്പോണ്‍സര്‍മാരുടെ സഹായം തേടുന്നു. കലാമണ്ഡലം ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഫൈബര്‍ ഗ്ലാസില്‍ ആര്ടിസ്റ് നമ്പൂതിരി ഉണ്ടാക്കിയ ശില്പങ്ങള്ക്ക് ആടയാഭരണങ്ങള്‍ തീര്‍ക്കാനാണ് കലാമണ്ഡലം അധികൃതര്‍ സ്പോണ്‍സര്‍മാരെ തേടുന്നത്.
ആര്‍ട്ട് ഗ്യാലറിയിലെ പ്രദര്‍ശനത്തിന് ശേഷം ഈ ശില്പങ്ങളിലെ ആടയാഭരണങ്ങള്‍ അഴിച്ചുമാറ്റി കോപ്പറയില്‍ നഗ്നമാക്കിയിട്ടിരിക്കുകയായിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോഴാണ് വീണ്ടും ആടയാഭരണങ്ങളും കിരീടവും അണിയിച്ച് ശില്പങ്ങളെ സ്ഥിരമായി പ്രദര്ശനത്തിനുവയ്ക്കാന് കലാമണ്ഡലം അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ആടയാഭരണങ്ങളും കിരീടവും നിര്‍മ്മിക്കാന്‍ കലാമണ്ഡലത്തിന്റെ കയ്യില്‍ പണമില്ല. അതുകൊണ്ടാണ് സ്പോണ്‍സര്‍മാരെ അന്വേഷിക്കുന്നത്.
ശില്പങ്ങളുണ്ടാക്കാന് മൊത്തം അഞ്ചുലക്ഷം രൂപയാണ് ആര്ടിസ്റ് നമ്പൂതിരിക്കു നല്‍കിയതെന്ന് കലാമണ്ഡലം സെക്രട്ടറി ഡോ. കല്പറ്റ ബാലകൃഷ്ണന് പറഞ്ഞു. ആടയാഭരണങ്ങള്ക്കും കിരീടത്തിനും ആറ് ലക്ഷം രൂപ ചെലവ് വരും. ഈ തുക സ്പോണ്‍സര്‍മാര്‍ വഴി സമാഹരിക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications