കറന്റ് സുവര്‍ണ്ണജൂബിലിയാഘോഷം തുടങ്ങി
കോഴിക്കോട്: തൃശൂര്‍ കറന്റ് ബുക്സിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ തുടങ്ങി. മെയ് 31 വെള്ളിയാഴ്ച നടന്ന പ്രഥമ ജൂബിലി സമ്മേളനം എം.വി. ദേവന്‍ ഉദ്ഘാടനം ചെയ്തു.
നോവലിസ്റ് സി. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. യു.എ. ഖാദര്‍, യു.കെ. കുമാരന്‍, അക്ബര്‍ കക്കട്ടില്‍, കെ.പി. രാമനുണ്ണി എന്നിവര്‍ പ്രസംഗിച്ചു. രവി ഡിസി സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് വള്ളത്തോള്‍ അനുസ്മരണ സമ്മേളനം മഹാകവി അക്കിത്തം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഒ.എന്‍.വി. കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു.
പ്രൊഫ. വി. മധുസൂദനന്‍നായര്‍ കാവ്യാര്‍ച്ചന നടത്തി. കിളിരൂര്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തോടയം കഥകളി യോഗം അവതരിപ്പിച്ച കല്യാണസൗഗന്ധികം കഥകളിയും അരങ്ങേറി.












Click it and Unblock the Notifications