Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞുണ്ണിമാഷ് അന്തിപ്പുത്തകമെഴുതുന്നു

കുഞ്ഞുണ്ണിമാഷ് ഇനി കുട്ട്യോളുടെ കുഞ്ഞുണ്ണിയല്ല. അതുകൊണ്ടിനി കുഞ്ഞുണ്ണിക്കവിതകളും കുട്ടികള്‍ ഇനി മാഷില്‍ നിന്നധികം പ്രതീക്ഷിക്കരുത്.

പൂച്ച നല്ല പൂച്ച,
വൃത്തിയുള്ള പൂച്ച
പാലുവച്ച പാത്രം
വൃത്തിയാക്കി വച്ചു

ഇങ്ങിനെയൊന്നും ബാല്യമൂറുന്ന മനസ്സോടെ കുറിക്കാന്‍ ഇനി മാഷ്ക്കായെന്നുവരില്ല. കാരണം മാഷ് ഇപ്പോള്‍ അന്തിപ്പുസ്തകത്തിന്റെ പണിപ്പുരയിലാണ്. അവിടെ മാഷ് മരണമെന്ന വിരുന്നുകാരിയുമായുള്ള സല്ലാപത്തിലാണ്.

കുഞ്ഞുണ്ണി മാഷോട് അതിനെപ്പറ്റി ചോദിച്ചാല്‍ മറുപടി ഇങ്ങിനെ: അന്ത്യായതിന് ശേഷം എഴുതുന്ന പുസ്തകമാണ് അന്തിപ്പുസ്തകം.

അതെ, മാഷ്ക്ക് അത്തരമൊരു തോന്നല്‍ അകത്തുകയറിയിട്ട് നാളുകുറെയായി. അന്നുമുതലേ മാഷ് ഒരു തടിച്ച പുസ്തകത്തില്‍ മനസ്സില്‍ വരുന്നതൊക്കെ കുത്തിക്കുറിക്കാന്‍ തുടങ്ങി. ഇതത്രേ അന്തിപ്പുസ്തകം.

ഇതാരംഭിച്ചിട്ടെത്രകാലമായി എന്നു ചോദിച്ചാല്‍ മാഷ്ക്കും ഓര്‍മ്മയില്ല. മരണശേഷം പ്രസിദ്ധീകരിക്കാനാണിതെന്ന് മാത്രം മാഷ്ക്ക് ദൃഢനിശ്ചയമുണ്ട്. വീട്ടുകാരാരെങ്കിലും ഈ അന്തിപ്പുസ്തകം പ്രസിദ്ധകരിക്കുമെന്ന് മാഷ് കരുതുന്നു.

അന്തിപ്പുസ്തകം സ്വന്തം കൈപ്പടയില്‍ എഴുതണമെന്നും മാഷ്ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെ വയ്യെങ്കിലും വിറയ്ക്കുന്നകൈയില്‍ പേനപിടിച്ച്,പെന്‍സില്‍ പിടിച്ച് മാഷ് മരണചിന്തകള്‍ കുത്തിക്കുറിക്കുന്നു.

മാഷ്ക്ക് പക്ഷെ മരണത്തെ ഭയമില്ല. ജീവിതം വീട്ടുകാരിയാണെന്ന് പറയുന്ന മാഷ്ക്ക് പക്ഷെ മരണത്തെ വിരുന്നുകാരിയായി കാണാനാണിഷ്ടം.

മലയാള എഴുത്തുകാരില്‍ ഒരാള്‍ വരാനിരിക്കുന്ന മരണത്തെ മുന്‍കൂട്ടി കണ്ട്, ഒരു അന്തിപ്പുസ്തകം കുത്തിക്കുറിക്കുന്നത് ഒരു പക്ഷെ ഇതാദ്യമാകാം. നിങ്ങള്‍ക്ക് അത് വായിക്കാന്‍ ആഗ്രഹമുണ്ടോ? കുട്ടികളോട് ഇതേ ചോദ്യം ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും മറുപടി. കാരണം കുഞ്ഞുണ്ണിമാഷ് മരിക്കുന്നത് കുട്ടികള്‍ക്ക് ഇഷ്ടമല്ലല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+