Get Updates
Get notified of breaking news, exclusive insights, and must-see stories!

രാം കേ നാമിന് നിരോധനം അരുത്: സക്കറിയ

തിരുവനന്തപുരം: ആനന്ദ് പട്വര്‍ധന്റെ രാം കേ നാം (രാമന്റെ നാമത്തില്‍) എന്ന ഡോക്യുമെന്ററി ചിത്രം മലപ്പുറം ജില്ലയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയ്ക്ക് മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു.

ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ആവശ്യമായ എല്ലാ നടപടികളും മലപ്പുറം ജില്ലാ അധികൃതര്‍ സ്വീകരിക്കേണ്ടതാണ്. തിരുനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ രാം കേ നാമിന്റെ പ്രദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു സക്കറിയ. (അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള വിഖ്യാത ഡോക്യുെമെന്ററിയാണ് രാം കേ നാം )അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ചലച്ചിത്ര സംവിധായകര്‍ രാഷ്ട്രീയ ചിത്രങ്ങള്‍ നിര്‍മിക്കണം. സാമ്പത്തിക സഹായത്തിന് സര്‍ക്കാര്‍ ഏജന്‍സികളെ ആശ്രയിക്കുന്നതിനാല്‍ മിക്ക സംവിധായകര്‍ക്കും രാഷ്ട്രീയ ചിത്രങ്ങള്‍ നിര്‍മിക്കുന്നത് അസാധ്യമാണെന്ന് സക്കറിയ ചൂണ്ടിക്കാട്ടി.

രാജ്യത്ത് അപകടം വിതയ്ക്കുന്ന വര്‍ഗീയതയും ഫാസിസവും കേരളത്തിലും ശക്തിയാര്‍ജിച്ചിരിക്കുകായണെന്ന് പി. ഗോവിന്ദപിള്ള പറഞ്ഞു. നിലമ്പൂര്‍ മധുസൂദനന്‍ നായര്‍, സണ്ണി ജോസഫ്, വി. കെ. ജോസഫ് എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+