നോട്ടീസിന് ദേവന് മറുപടി നല്കി
തിരുവനന്തപുരം: മാനനഷ്ടത്തിന് പരിഹാരമായി 10 ലക്ഷം ആവശ്യപ്പെട്ട് എംടി അയച്ച വക്കീല്‍ നോട്ടീസിന് സാഹിത്യവിമര്‍ശകനും കലാകരനുമായ എം.വി. ദേവന് മറുപടി നല്കി. ഈ പ്രശ്നം താന്‍ അഭിഭാഷകര്‍ക്ക് വിട്ടുകൊടുക്കുകയാണെന്ന് ജൂണ്‍21 വെള്ളിയാഴ്ച ദേവന് പറഞ്ഞു.
മുംബൈ കലാകൗമുദി പത്രത്തിന് നല്കിയ അഭിമുഖത്തില്‍ എംടിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ദേവനെതിരെ 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംടി വക്കീല്‍ നോട്ടീസ് അയച്ചത്. എംടിയുടെ രചനകള്‍ വിദേശപ്രസിദ്ധീകരണങ്ങളില് നിന്നുള്ള മോഷണമാണെന്നാണ് ദേവന് അഭിമുഖത്തില്‍ ആരോപിച്ചത്.
ദേവന് ഇപ്പോഴും തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. എംടിയുടെ ഏറ്റവും ഒടുവിലുത്തെ സിനിമയായ ഒരു ചെറുപുഞ്ചിരിയുടെ കഥ യു.കെ. കുമാരന്റെ കഥയുടെ മോഷണമാണെന്നും ദേവന് ഈയിടെ ഒരു മലയാള പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
ജൂണ്‍25നാണ് കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കുക. അന്ന് കേസില്‍ പരാതിക്കാരനായ എംടിയുടെ മൊഴി കോടതി രേഖപ്പെടുത്തും. ജൂണ്‍ 25ന് ദേവന് കേരളത്തിലുണ്ടാകില്ല. അന്ന് ജര്‍മ്മനിയില്‍ ഹെര്‍മ്മന്‍ ഹെസ്സേയുടെ 125ാം ജന്മശതാബ്ദിയാഘോഷത്തില്‍ പങ്കെടുക്കുകയായിരിക്കും ദേവന്. ജര്‍മ്മനിയിലേക്ക് യാത്രപുറപ്പെടാനുള്ള തിരക്കിലാണ് ദേവന് ഇപ്പോള്‍.
കേസില്‍ ഒരു പ്രധാന സാക്ഷിയായി മാറേണ്ടിവരും ഇപ്പോഴത്തെ സാഹിത്യഅക്കാദമി ചെയര്മാന് എന്‍.പി. മുഹമ്മദിന്. താനും എന്‍.പി. മുഹമ്മദും കൂടി സാഹിത്യമോഷണം നിര്‍ത്താന്‍ എംടിയോട് ആവശ്യപ്പെട്ടതായി ദേവന് അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. കേസില്‍ ആവശ്യപ്പെട്ടാല്‍ കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്ന നിലപാടിലാണ് എന്‍.പി. മുഹമ്മദ്.
കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സാഹിത്യക്കേസാണ് ഇത്. ജ്ഞാനപീഠ ജേതാവുകൂടിയായ എം.ടി. വാസുദേവന്‍നായര്‍ ഉള്‍പ്പെട്ടതിനാല്‍ കേസ് ഇന്ത്യയാകെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications