ദേവന്‍ പറഞ്ഞത് ശരിയല്ലെന്ന് അഴീക്കോട്
തൃശൂര്‍: എം. ടിയെ കുറിച്ച് എം. വി. ദേവന്‍ പറഞ്ഞത് പലതും പറയാന്‍ പാടില്ലാത്തതാണെന്നും എന്നാല്‍ സാഹിത്യസംബന്ധമായ തര്‍ക്കങ്ങള്‍ കോടതിയിലെത്തിക്കേണ്ട കാര്യമില്ലെന്നും സുകുമാര്‍ അഴീക്കോട്.
തത്വമസി മോഷണമാണെന്ന് ഒരു പത്രാധിപര്‍ ആരോപിച്ചപ്പോള്‍ ഞാന്‍ കേസ് കൊടുത്തില്ല. സാഹിത്യത്തിലെ അന്തിമ തീര്‍പ്പ് നടത്തേണ്ടത് കോടതികളോ അക്കാദമികളോ അല്ല. സാധാരണക്കാരായ വായനക്കാരാണ്. അഴീക്കോട് പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അഴീക്കോട്.
വിമര്‍ശിക്കുമ്പോഴും എഴുത്തുകാര്‍ക്കിടയില്‍ അഗാധമായ സൗഹൃദം ഉണ്ടായിരിക്കേണ്ടതാണെന്നും അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications