എം. ടി കോടതിയില്‍ പോവേണ്ടിയിരുന്നില്ല
കോഴിക്കോട്: തനിക്കെതിരെ സാഹിത്യ വിമര്‍ശനം നടത്തയിതിന് എം. വി. ദേവനെതിരെ എം. ടി. വാസുദേവന്‍ നായര്‍ കോടതിയില്‍ പോകേണ്ടിയിരുന്നില്ലെന്ന് എം. പി. വീരേന്ദ്രകുമാര്‍.
സാഹിത്യ ലോകത്ത് തന്നെ തീര്‍ക്കേണ്ട പ്രശ്നം കോടതിയിലെത്തിച്ച് കൂടുതല്‍ വഷളാക്കേണ്ടിയിരുന്നില്ല. സാഹിത്യ സംബന്ധമായ തര്‍ക്കങ്ങള്‍ കോടതിയില്‍ തീര്‍ക്കാവുന്നതല്ല. എം. ടി കഥകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് ദേവന്റെ ആരോപണം. അത് ആദ്യം ഉന്നയിച്ചത് യു. കെ. കുമാരനാണ്.
തന്നെ വാസു എന്ന് വിളിച്ചതാണ് എം. ടിയുടെ മറ്റൊരു പ്രശ്നം. അടുപ്പമുള്ളവര്‍ എം. ടിയെ വാസുവെന്നാണ് വിളിക്കാറുള്ളത്. അതില്‍ തെറ്റൊന്നുമില്ല.
സുകുമാര്‍ അഴീക്കോടിന്റെ തത്വമസി മോഷണമാണെന്ന് ഞാന്‍ ആരോപിച്ചിരുന്നു. അതിനെതിരെ അഴീക്കോട് കോടതിയില്‍ പോയില്ല.
സാഹിത്യകാരന്മാര്‍ക്ക് ആരോടും പ്രതിബദ്ധതയില്ലെന്നും വീരേന്ദ്രകുമാര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications