പത്രധര്‍മ്മം പാലിച്ചില്ല: എംടി
കോഴിക്കോട്: എം.വി. ദേവന്റെ അഭിമുഖം പ്രസിദ്ധീകരിച്ച മുംബൈ കലാകൗമുദി ദിനപത്രം പത്രധര്‍മം പാലിച്ചില്ലെന്ന് എം.ടി. വാസുദേവന്‍നായര്‍. അഭിമുഖം പ്രസിദ്ധീകരിക്കും മുമ്പ് ദേവന്‍ തനിക്കെതിരെ ഉന്നയിച്ച പ്രസ്താവന ശരിയാണോയെന്ന് പ്രസിദ്ധീകരണം തിരക്കിയില്ലെന്നും എംടി ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് എം.ജെ. ശക്തിധരന്‍ മുമ്പാകെ പറഞ്ഞു.
ചിത്രകാരനും സാഹിത്യവിമര്‍ശകനുമായ എം.വി. ദേവനെതിരെ നല്കിയ അപകീര്‍ത്തി കേസിലാണ് കോടതി എംടിയുടെ മൊഴിയെടുത്തത്. രണ്ടു മുതല്‍ അഞ്ചുവരെ പ്രതികളായ യഥാക്രമം കലാകൗമുദി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പ്രസാദ് ലക്ഷ്മണന്‍, ലേഖകന്‍ ശെല്‍വരാജന്‍, ലേ ഔട്ട് ചെയ്ത ബിജു ജി. നായര്‍, സുനില്‍കുമാര്‍ എന്നിവര്‍ തന്റെ ഫോട്ടോ സഹിതം ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും എംടി പറഞ്ഞു.
തുടര്‍ന്ന് പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടു. അതേ സമയം, പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതികള്‍ക്ക് അയച്ച വക്കീല്‍ നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് അഡ്വ. മഞ്ചേരി സുന്ദര്‍രാജ് അറിയിച്ചു.
കേസ് ആഗസ്ത് അഞ്ചിന് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications